ആഗ്ര: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും മിന്നലിലും താജ്മഹലിന് കേടുപാടുകള്‍ സംഭവിച്ചു. താജ്മഹലിന്റെ പിന്‍ഗേറ്റില്‍ പതിപ്പിച്ചിരുന്ന റെഡ് സ്റ്റോണുകളും മാര്‍ബിള്‍ ഫലകങ്ങളും തകര്‍ന്നു വീണാതായിട്ടാണ് റിപ്പോര്‍ട്ട്.
മാത്രമല്ല ശക്തമായ ഇടിമിന്നലില്‍ ആഗ്രയില്‍ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പരിസരത്തെ മരങ്ങളും ശക്തമായ കാറ്റില്‍ നിലംപതിച്ചു. മണിക്കൂറില്‍ 124 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ഇരുപതിലധികം വീടുകള്‍ തകര്‍ന്നു വീണാതായിട്ടാണ് റിപ്പോര്‍ട്ട്.
അതേസമയം ആഗ്രയിൽ ഇടിമിന്നലുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ പ്രഖ്യാപിച്ചു. ആഗ്രയിലേതുപോലെ ഡല്‍ഹിയിലും ശക്തമായ കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു.