വോട്ടെണ്ണലിൽ കൃത്രിമം; ഗുജറാത്ത് ബിജെപി മന്ത്രിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി

0
187

അഹമ്മദാബാദ്∙ ഗുജറാത്തിലെ ബിജെപി മന്ത്രി ഭൂപേന്ദ്ര സിങ് ചുദാസാമയുടെ 2017ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചു എന്ന എതിർ സ്ഥാനാർഥിയുടെ പരാതിയിന്മേലാണ് ഹൈക്കോടതിയുടെ നടപടി. കോണ്‍ഗ്രസ് സ്ഥാനാർഥി അശ്വിൻ റാത്തോഡിന്റെ പരാതിയിന്മേലാണ് ജസ്റ്റിസ് പരേഷ് ഉപാധ്യായ തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ നിരവധി തവണ ലംഘിച്ച ചുദാസാമ നിരവധി അഴിമതി പ്രവർത്തനങ്ങൾക്കും പങ്കാളിയായിരുന്നെന്നും വോട്ടെണ്ണൽ സമയത്താണ് ഇത് കൂടുതലുണ്ടായതെന്നും പരാതിയിൽ പറയുന്നു. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 327 വോട്ടിനാണ് ചുദാസാമ വിജയിച്ചത്. നിലവിൽ ഗുജറാത്തിലെ വിജയ് രുപാണി മന്ത്രിസഭയിലെ വിദ്യാഭ്യാസ, നിയമ, പാർലമെന്ററികാര്യ മന്ത്രിയാണ് ചുദാസാമ. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയത് ബിജെപി സർക്കാരിന് വൻ തിരിച്ചടിയാകും.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here