വാര്‍ണറുടെ പല്ലുകള്‍ കൊഴിഞ്ഞോ..? സംശയിപ്പിച്ച് പുതിയ ടിക് ടോക്ക് വീഡിയോ

0
224

സിഡ്‌നി: ടിക് ടോക് ചെയ്തുചെയ്ത് ഡേവിഡ് വാര്‍ണറുടെ പല്ല് പോയോ..? ക്രിക്കറ്റ് ആരാധകരുടെ സംശയം ഇതാണ്. ഓസ്‌ട്രേലിയന്‍ താരം പങ്കുവച്ച പുതിയൊരു വീഡിയോയാണ് അത്തരമൊരു സംശയത്തിന് കാരണമായിരിക്കുന്നത്. ഡ്രില്‍ ഉപയോഗിച്ച് ചോളം കഴിച്ചതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കിയത്. ഡ്രില്ലില്‍ കുത്തിവച്ച് തിരിയുന്ന ചോളം വായില്‍ വച്ച് കഴിക്കാനാണ് വാര്‍ണര്‍ ശ്രമിച്ചത്. 

also read; ഭർത്താവ് ക്വാറൻൈനിൽ; കാമുകനൊപ്പം ഒളിച്ചോടി ഭാ​ര്യ

എന്നാല്‍ ശ്രമത്തിനൊടുവില്‍ താരം പിന്‍മാറുന്നു. വായ് തുറക്കുമ്പോല്‍ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞതായും കാണുന്നു. എന്നാല്‍ വീഡിയോ കാണിക്കുന്ന പല്ലുകള്‍ ഒറിജിനല്‍ അല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാല്‍ സത്യാവസ്ഥ എന്തെന്ന് ഇനിയും പുറത്തുവന്നിട്ടില്ല. എന്തായാലും വീഡിയോയില്‍ കാണുന്നത് അനുകരിക്കരുതെന്ന മുന്നറിയിപ്പും വാര്‍ണര്‍ നല്‍കിയിട്ടുണ്ട്. വീഡിയോ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here