ലോറിയിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്നു; വാമഞ്ചൂര്‍ പാലത്തില്‍ അപകടം പതിയിരിക്കുന്നു

0
176

മഞ്ചേശ്വരം: (www.mediavisionnews.in) ലോറിയിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്നു. ഭാഗ്യം കൊണ്ടാണ് ലോറി പുഴയില്‍ വീഴാതെ നിന്നത്. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വാമഞ്ചൂര്‍ പാലത്തിന്റെ കൈവരി ഇരുഭാഗത്തും തകര്‍ന്നിരിക്കുകയാണ്.

രണ്ടുവര്‍ഷം മുമ്പ് മണല്‍ ലോറി കൈവരിയിലിടിച്ച് തകര്‍ന്ന് പുഴയില്‍ വീണിരുന്നു. അന്ന് ഡ്രൈവര്‍ ലോറി അപകടത്തില്‍ പെട്ടയുടനെ പുഴയിലേക്ക് ചാടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. 60 മീറ്ററോളം കൈവരി ലോറിയിടിച്ച് തകര്‍ന്നിരുന്നു. ഇത് നന്നാക്കണമെന്ന ആവശ്യം രണ്ടുവര്‍ഷത്തോളമായി ഉയരുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.

വിവിധ സംഘടനകള്‍ ഉന്നത അധികൃതര്‍ക്കടക്കം പരാതി നല്‍കിയിരുന്നു. പാലത്തിന്റെ കൈവരി ഏതാണ്ട് മുഴുവനും തകര്‍ന്നതോടെ വാമഞ്ചൂര്‍ ദേശീയപാതയില്‍ വലിയ അപകടം പതിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here