ലോക്ക്ഡൗൺ: ഇളവുണ്ടായാലും പൊതു​ഗതാ​ഗതം അനുവദിക്കില്ല; കേന്ദ്രമാനദണ്ഡങ്ങൾ പാലിക്കുമെന്നും കേരളം

0
214

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച കേന്ദ്രമാനദണ്ഡങ്ങൾ സംസ്ഥാനം പാലിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. റെഡ്, ഗ്രീൻ സോണുകൾ പുനഃക്രമീകരിക്കുന്നത് സംസ്ഥാനത്തെ വിദഗ്ധ സമിതി പരിശോധിക്കും.  കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇളവുകൾ ഏർപ്പെടുത്തിയാലും പൊതു​ഗതാ​ഗതം ഉണ്ടാവില്ല. റെഡ് സോൺ സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ല. ഹോട്ട് സ്പോട്ട് മേഖലകളിൽ ഇളവ് ഇല്ല. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സോണുകൾ മാറും.

കോട്ടയം, കണ്ണൂർ ജില്ലകളെ റെഡ്സോണിലുൾപ്പെടുത്തി കേന്ദ്രസർക്കാർ പുതിയ പട്ടിക പുറത്തിറക്കി. മെയ് 3നു ശേഷവും ഈ രണ്ടു ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും. എറണാകുളവും വയനാടും മാത്രമാണ് ​ഗ്രീൻ സോണിലുള്ള ജില്ലകൾ. ബാക്കി പത്തു ജില്ലകളും ഓറഞ്ച് സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പട്ടികയിൽ നിന്ന് വ്യത്യസ്തമാണ് കേന്ദ്രത്തിന്റെ പുതുക്കിയ പട്ടിക. 

21 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ പുതിയ പട്ടിക ഇറക്കിയിരിക്കുന്നത്. മെയ് 3ന് ലോക്ക്ഡൗൺ ഭാ​ഗികമായെങ്കിലും പിൻവലിക്കാൻ പോകുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പട്ടിക.

LEAVE A REPLY

Please enter your comment!
Please enter your name here