ലോക്ക്ഡൗൺ ഇങ്ങനെ പോര… അഞ്ചാം ഘട്ട ലോക്‌ഡൗണിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത് ഒരേ കാര്യം

0
233

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച നാലാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ തീവ്രബാധിത പ്രദേശങ്ങളിൽ മാത്രം നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മതിയെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും കേന്ദ്രത്തെ അറിയിച്ചു.തീവ്രബാധിത പ്രദേശങ്ങൾ അല്ലാത്ത ഇടങ്ങളില്‍ സാധാരണഗതിയിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ലോക്ക്ഡൗണിന് ശേഷമുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായി രൂപീകരിച്ച രണ്ട് കേന്ദ്ര സമതികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. തീവ്രബാധിത പ്രദേശങ്ങൾള്ലല്ലാത്തയിടങ്ങളില്‍ ലോക്ക്ഡൗണ്‍ എടുത്തുകളയണമെന്നാണ് ഈ സമിതികളുടെ ശുപാര്‍ശയെന്നാണ് സൂചന.

കൂടുതല്‍ വിപണികള്‍ തുറക്കുക, അന്തര്‍സംസ്ഥാന ഗതാഗത സൗകര്യങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക, വാണിജ്യപരമായ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുക, സാമൂഹിക അകലം പാലിച്ച് ആരാധാനാലയങ്ങള്‍ തുറക്കണമെന്നും പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.ഒരു മാസത്തിനുള്ളില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും പദ്ധിതകളുണ്ട്.

അതേ സമയം രാജ്യത്ത് അനുദിനം പുതിയ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയുമാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണിന് ശേഷമുള്ള നടപടികളെ കുറിച്ച് അമിത് ഷാ മുഖ്യമന്ത്രിമാരോട് വിശദീകരിച്ചുവെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here