കാസർകോട്: (www.mediavisionnews.in) ലോക്ഡൗണിനെ തുടർന്ന് റെയിൽ ഗതാഗതം നിശ്ചലമായതോടെ തീരപ്രദേശത്തുള്ളവർ ഏറെയും നേരം പോക്കിനും മറ്റും സൊറ പറഞ്ഞിരിക്കുന്നതിനുമായി തെരത്തെടുത്തിരിക്കുന്നത് റെയിൽ പാളങ്ങളെയാണ്. എന്നാൽ ഒന്നര മാസമായി കാലിയായ റെയിൽ പാളത്തിൽ ഇന്നു മുതൽ അതിഥി തൊഴിലാളികളെ കൊണ്ട് സ്പെഷ്യൽ വണ്ടികൾ ചൂളംവിളിയുമായി ഓടി തുടങ്ങും. ട്രയിൻ വരില്ലെന്ന് കരുതി കുട്ടികളടക്കം ട്രാക്കിൽ കളിച്ചു നടക്കുന്നത് ഇപ്പോൾ വിവിധയിടങ്ങളിൽ കാണാനാകും. കൂടാതെ രാവിലെയുള്ള നടത്തം പോലും ഇപ്പാൾ ട്രാക്കിനരികിലൂടെയാണ്. സമയക്രമമില്ലാതെയുള്ള നിരവധി തീവണ്ടികൾ വരും ദിവസങ്ങളിൽ അമിതവേഗതയിൽ ഓട്ടം തുടരും. റെയിൽവേ ട്രാക്കിനു സമീപം താമസിക്കുന്നവർ പ്രതേകം ശ്രദ്ധിക്കുക. ചെറിയൊരു അശ്രദ്ധ വലിയ ദുരന്തമാണ് വരുത്തി വെക്കുക.