ദില്ലി: (www.mediavisionnews.in) രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ലോക്ക്ഡൗണിന്‍റെ നാലാംഘട്ടം കൂടുതൽ ഇളവുകളോടെ തുടങ്ങി മൂന്നാം ദിനമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൃത്യമായി പറഞ്ഞാൽ, 1,01,139 ആണ്. നാലാംഘട്ട ലോക്ക്ഡൗൺ ഇളവുകളുടെ ആദ്യ രണ്ട് ദിവസങ്ങളിലും അയ്യായിരത്തോളം രോഗികളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം പതിനായിരത്തിലധികം രോഗികളെന്നർത്ഥം.
24 മണിക്കൂറിൽ 4970 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. ഇന്നലെ 5242 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുമ്പോഴും, ഇളവുകളിൽ രാജ്യത്തെ രോഗവ്യാപനം എങ്ങനെയാകുമെന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് അറുപതിനായിരത്തോളം പേരാണ്. അതായത്, രോഗമുക്തി നേടിയത് 40,000-ത്തോളം പേർ മാത്രം. 40 ശതമാനം മാത്രമെന്നർത്ഥം. മരണം മൂവായിരത്തിലധികമായി.
കൃത്യം കണക്കുകൾ ഇങ്ങനെ: നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ: 58,802, രോഗമുക്തി നേടിയവർ: 39,173, മരണം: 3,163, രാജ്യത്തിന് പുറത്തേക്ക് മാറ്റിയത് ഒരു രോഗിയെ.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക