യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സന്ദേശം

0
195

അബുദാബി : യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സന്ദേശം . കോവിഡ് 19 നോട് പൊരുതിക്കൊണ്ടിരിക്കുന്ന യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പ്രത്യേക വിഡിയോ സന്ദേശം. ദേശീയ അണുനശീകരണയജ്ഞം ഉള്‍പ്പെടെ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ യുഎഇ അധികൃതര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്ന സന്ദേശമാണ് താരം കൈമാറുന്നത്. അബുദാബി മീഡിയാ ഓഫീസ് ഈ വിഡിയോ സന്ദേശം ട്വീറ്റ് ചെയ്തു.

‘സന്ദേശത്തിന്റെ ഉള്ളടക്കത്തിലടങ്ങിയിരിക്കുന്നത് ഇങ്ങനെ .. അബുദാബി വളരെ മനോഹരമായ നഗരമാണ്. ഞാനീ നഗരത്തെ ഏറെ ഇഷ്ടപ്പെടുന്നു. എന്റെ ഒട്ടേറെ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ എല്ലാവരും വീട്ടിലിരുന്ന് ഹീറോകളാകാന്‍ ശ്രമിക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുത്. ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സമയം കളയാതെ പരിശോധന നടത്തണം. പ്രതിസന്ധി ഘട്ടങ്ങളില്‍ അബുദാബി ആരെയും കൈവിടില്ലെന്നും എമിറേറ്റിലെ എല്ലാ ആശുപത്രികളിലും കോവിഡ് രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യം ഏര്‍പ്പെടത്തിയിട്ടുണ്ടെന്നും സല്‍മാന്‍ പറയുന്നു.

സുരക്ഷാ നടപടികള്‍ അനുസരിക്കുക വഴി തങ്ങളുടെ കുടുംബങ്ങളെ വൈറസില്‍ നിന്ന് സംരക്ഷിക്കുകയാണ് ഒരാള്‍ ചെയ്യുന്നത്. അതുകൊണ്ട് ശരിയായ കാര്യങ്ങള്‍ ചെയ്ത് ഹീറോയാകൂ എന്നും താരം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here