യാത്രാവിലക്കില്‍ മാറ്റമില്ല; സംസ്ഥാനത്ത് ഇളവുകള്‍ ഇങ്ങനെ

0
211

തിരുവനന്തപുരം (www.mediavisionnews.in):  ലോക് ഡൗണ്‍ മെയ് 17വരെ നീട്ടിയ സാഹചര്യത്തില്‍ കേരളത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഇളവുകളനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇളവുകള്‍ അനുവദിക്കുന്നത്.

സംസ്ഥാനം അപകടനില തരണം ചെയ്തതായി പറയാനാവില്ല. നമ്മള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഫലമുണ്ടായിരിക്കുന്നു. എന്നാല്‍ ഭീഷണി ഒഴിഞ്ഞിട്ടില്ല. അതിനാല്‍ കനത്ത ജാഗ്രത തുടരണം.
ഒരു സോണിലും പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ രണ്ടു പേര്‍ മാത്രമേ പാടുള്ളൂ. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല. എന്നാല്‍ സ്ത്രീകളെ ഓഫിസുകളില്‍ ബന്ധുക്കള്‍ക്കെത്തിക്കാവുന്നതാണ്.
വിവാഹം, മരണം എന്നിവയില്‍ നിയന്ത്രണം തുടരും.
മദ്യശാലകള്‍ തുറക്കില്ല. ബാര്‍ബര്‍ഷാപ്പുകള്‍ തുറക്കാന്‍ പാടില്ലെങ്കിലും ഇവര്‍ക്ക് വീടുകളിലെത്തി ജോലി ചെയ്യാം. ചെറുകിട വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍ തുറക്കാം. റെഡ് സോണില്‍ അത്യാവശ്യഘട്ടങ്ങളില്‍ വാഹനമിറക്കാം.
വയനാട് പുതിയ കൊവിഡ് കേസിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് സോണിലാക്കി. ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകള്‍ ഗ്രീന്‍ സോണുകളിലാകും.
ഞായറാഴ്ചകള്‍ പൂര്‍ണഅവധിയായി തുടരണം. കടകള്‍ തുറക്കരുത്. വാഹനങ്ങളും പുറത്തിറക്കരുത്. മുഖ്യമന്ത്രി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here