മുംബൈയില്‍ ചികിത്സ കിട്ടാതെ മരിച്ച കുമ്പള ബംബ്രാണ സ്വദേശിക്ക് കൊവിഡ്; സ്ഥിരീകരണമായി

0
197

മുംബൈ: (www.mediavisionnews.in) മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ ഹോട്ടല്‍ വ്യവസായി ആയിരുന്ന കാസർഗോഡ് കുമ്പള ബംബ്രാണ സ്വദേശി ഖാലിദ് ബംബ്രാണയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ അഞ്ചിലേറെ ആശുപത്രികള്‍ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ച ഖാലിദ് ഇന്നാണ് മരിച്ചത്.  പനിയും ചുമയും ബാധിച്ച ഖാലിദ്  അവശനിലയിലായത്. ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ കയറി ഇറങ്ങിയെങ്കിലും എവിടെ നിന്നും ചികിത്സ കിട്ടിയില്ല. 

കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞതിനാൽ കിടക്കകളില്ലെന്നും, ഓക്സിജൻ സിലിണ്ടറുകൾ ആവശ്യത്തിനില്ലെന്നും, ജീവനക്കാരെയും കൊവിഡ് ബാധിച്ചതിനാൽ കൂടുതൽ രോഗികളെ എടുക്കാനിവില്ലെന്നും തുടങ്ങി ആശുപത്രികള്‍ നിരത്തിയത് പലന്യായങ്ങളായിരുന്നു . ഒടുവിൽ രണ്ട് മണിക്കൂറിലേറെ കഴിഞ്ഞ് സർക്കാർ ഉടമസ്ഥതയിലുള്ള സെന്‍റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച നവി മുംബൈയിൽ മലയാളി വീട്ടമ്മയും ചികിത്സ കിട്ടാതെ മരിച്ചിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here