മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് ക്രൂരമർദ്ദനം; യു.പി പൊലീസിന്റെ വീഡിയോ പ്രചരിക്കുന്നു

0
232

ലക്‌നൗ: മാനസിക വെല്ലുവിളി നേരിടുന്ന ആള്‍ക്കെതിരെ യു.പി പൊലീസിന്റെ ക്രൂരത.
ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം നടന്നത്.
സുനില്‍ യാദവ് എന്ന ആളാണ് പൊലീസിന്റെ അതിക്രമത്തിന് ഇരയായത്.

മാനസിക വെല്ലുവിളി നേരിടുന്ന സുനില്‍ യാദവിനെ പൊലീസ് കോണ്‍സ്റ്റബിള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിനെതിരെ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ലാത്തികൊണ്ടടിക്കുന്നതായും ഷൂകൊണ്ട് ചവിട്ടുന്നതായും വീഡിയോയില്‍ കാണുന്നുണ്ട്.

സമാജ് വാദി പാര്‍ട്ടി സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. യു.പി പൊലീസിന്റെ പ്രാകൃത മുഖം ഒരിക്കല്‍ക്കൂടി പുറത്തു വന്നിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സുനില്‍ മയക്കുമരുന്നിന് അടിമയാണെന്നും പ്രദേശത്തെ ഗ്രാമീണരെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും പരാതി കിട്ടിയതിനെത്തുടര്‍ന്നാണ് ഇയാളെ പിടികൂടാന്‍ പോയതെന്നും പൊലീസ് പറഞ്ഞു. തങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഇയാള്‍ കത്തി കൊണ്ട് ആക്രമിച്ചുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.

അതേസമയം, കോണ്‍സ്റ്റബിള്‍ അതിക്രമം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ സസ്‌പെന്റ് ചെയ്തു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here