കുമ്പള: വിശുദ്ധറമദാനിൽ നടത്തി വരുന്ന റിലീഫ് പ്രവർത്തനം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിച്ച് ശിഹാബ് തങ്ങൾ റിലീഫ് സെൽ മാതൃകയായി. കുമ്പള പഞ്ചായത്ത് പത്താം വാർഡ് മുളിയടുക്കം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു കീഴിൽ പ്രദേശത്തെ ജാതി മത ഭേദമന്യെ 270 കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത്.
കൊവിഡിന്റെ പശ്ചാതലത്തിൽ സാധാരണക്കാരുടേതടക്കം ജീവിത സാഹചര്യങ്ങൾ മനസിലാക്കിയാണ് മുളിയടുക്കം പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർ ഈ വർഷം കൂടുതൽ കുടുംബങ്ങളിലേക്ക് റമദാൻ റിലീഫിന്റെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകിയത്. നാട്ടിലും മറുനാട്ടിലും ഗൾഫിലുമുള്ള മുസ്ലിം ലീഗ് പ്രവർത്തകർ അനുഭാവികൾ എന്നിവരിൽ നിന്നുള്ള വിഭവ സമാഹരണം വഴിയാണ് മാതൃകാപരമായ റിലീഫ് പ്രവർത്തനം നടത്തിയത്.
ചടങ്ങിൽ മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് അബൂബക്കർ കോട്ടക്കാർ അധ്യക്ഷനായി. ജന: സെക്രട്ടറി ലെത്തീഫ് കുളം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സക്കീർ അഹമദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.കെ ആരിഫ്, മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജന: സെക്രട്ടറി അഷ്റഫ് കൊടിയമ്മ, വൈസ് പ്രസിഡന്റ് ബി.എൻ മുഹമ്മദലി, സെക്രട്ടറി കെ.വി യൂസുഫ്, ആദം കുഞ്ഞി മുളിയടുക്കം, മുഹമ്മദ് മമ്മുട്ടി മുളിയടുക്കം, അന്താൻ ഹാജി, അബ്ദുൽ റഹിമാൻ, മുഹമ്മദ് ഐ.സി, അബ്ദുൽ റഹിമാൻ ഐ.സി, ഉബൈദ്, റിസ്വാൻ, മൊയ്തീൻ സി.എം, ഇബ്രാഹിം എം.എ, അബ്ദുൽ റഹിമാൻ, അബൂബക്കർ, അബ്ബാസ് എം,മുഹമ്മദ് സി.എം, മൊയ്തീൻ ബി, അബ്ദുൽ റഹിമാൻ ബി, അബ്ദുൽ ലെത്തിഫ്, ഹാഷിഖ് റഹ്മാൻ, ഷമൂൻ, നിസാർ എം, ഷഫീഖ്, റാഷിദ് എം.എ, ഷുക്കൂർ, നൗഷാദ്, അഫ്സൽ ടി.എച്ച് സംബന്ധിച്ചു.