ഉപ്പള: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മംഗൽപ്പാടി താലുക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ വൃക്ക രോഗികൾക്ക് ആശ്വാസം പകരുന്ന രീതിയില്‍ സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുക എന്നത് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണ്.
രണ്ടു വർഷം മുമ്പ് ഇങ്ങനെ ഒരു പദ്ധതിയെ കുറിച്ച് ആലോചിക്കുകയും മഞ്ചേശ്വരം മുന്‍ എം.എല്‍.എ ആയിരുന്ന മണ്‍മറഞ്ഞ അബ്ദുല്‍ റസാഖ് അവർകളുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അദ്ദേഹം 50 ലക്ഷം രൂപ അനുവദിച്ച് ഡയാലിസിസ് കെട്ടിടം പൂർത്തിയാവുകയും അതിനാവശ്യമായ വൈദ്യുതി, ജലം എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുകയും ചെയ്തിരുന്നു. കൂടാതെ അത്യാവശ്യമായ ആർ.ഓ പ്ലാന്റ് എം.സി ഖമറുദീന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും അനുവദിക്കുകയും ചെയ്തു. ഈ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടു പോയിരുന്ന ഘട്ടത്തില്‍ ഉപ്പളയിലെ വ്യവസായി അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് ച്യർമാനായ ഫൗണ്ടേഷൻ മുക്കാല്‍ കോടി രൂപയോളം വില വരുന്ന പത്തോളം ഡയാലിസിസ് മെഷീനുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫിന് വാഗ്ദാനം നൽകിയിരുന്നു.
ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് സമയം വൈകിയെങ്കിലും എം.സി ഖമറുദീന്‍ എം.എല്‍.എയുടെയും ജില്ലാ ഭരണ കൂടത്തിന്റെയും ഇടപെടലിന്റെ ഭാഗമായി ഈ പദ്ധതിക്ക് ചിറകുകള്‍ മുളചിരിക്കുകയാണ്.
കോവിഡ് 19 വന്നതിനു ശേഷം കേരളത്തിന്റെ അതിർത്തി പ്രദേശത്ത് വരുന്ന മഞ്ചേശ്വരം ഭാഗത്തെ ഒരുപാട് രോഗികള്ക്ക് മംഗലാപുരത്തെ പ്രധാന ആശുപത്രികള്‍ എല്ലാം തന്നെ ചികിത്സ നിഷേധിച്ചത് മൂലം ഇരുപതോളം വിലമതിക്കാനാവത്ത ജീവനുകള്‍ നഷ്ട്ടപ്പെട്ട ഘട്ടത്തിലാണ് എം.എല്‍.എയും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും കളക്ടറുടെയും ദ്രുതഗതിയിലുള്ള ഇടപെടലിന്റെ ഭാഗമായാണ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനങ്ങള്‍ എത്രയും വേഗം തുടങ്ങുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചത്.
നിലവില്‍ പത്ത് മെഷിനുകള്‍ വഴി അറുപതോളം രോഗികൾക്ക് ഒരേ സമയത്ത് സൗജന്യ ഡയാലിസിസ് നൽകാന്‍ കഴിയുമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് വിലയിരുത്തുന്നത്. മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ മഞ്ചേശ്വരം, മംഗൽപ്പാടി, മീഞ്ച, വോർക്കാടി, പൈവളികെ, എന്മകജെ, പുത്തിഗെ എന്നീ ഏഴു ഗ്രാമ പഞ്ചായത്തുകളിലെ രോഗികള്ക്ക് മംഗലാപുരത്തെയും കാസർകോടിനെയും ആശ്രയിക്കുന്നതിനു അറുതി വരുത്തി തൊട്ടടുത്ത താലുക്ക് ആശുപത്രിയില്‍ തന്നെ മികച്ച രീതിയില്‍ ഡയാലിസിസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മാസം നാല് ലക്ഷത്തിനടുത്ത് ചെലവ് വരുന്ന ഈ പദ്ധതിക്ക് പണം കണ്ടെത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഉദാരമതികളുടെയും സംഭാവാനകളിലൂടെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് കരുതുന്നത്.
പ്രമുഖ പ്രവാസി വ്യവസായിയും മനുഷ്യ സ്നേഹിയുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് ചെയർമാനായ ഐഷല്‍ ഫൗണ്ടേഷൻ നൽകുന്ന മുക്കാല്‍ കോടി രൂപയോളം വില വരുന്ന പത്തോളം ഡയാലിസിസ് മെഷീനുകള്‍ ഐഷല്‍ ഫൌണ്ടേഷന്‍ ഡയറക്റ്റുമാരായ ഡോക്ടര്‍ ഇസ്മയില്‍ ഫവാസ്, ദില്ഷാ്ദ് സിറ്റി ഗോള്ഡ്ഷ, എസ്.എ തങ്ങള്‍ തുടങ്ങിയവര്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് എന്നിവർക്ക് കൈമാറി.
പ്രസ്തുത ചടങ്ങില്‍ മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രന്‍, ഹോസ്പിറ്റല്‍ മാനെജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.എം സലിം, സത്യന്‍ സി ഉപ്പള, കോസ്മോസ് ഹമീദ്, മെഹ്മൂദ് കൈക്കംബ, സെഡ്.എ കയ്യാര്‍, ആശുപത്രി സൂപ്രണ്ട് ഡോ ചന്ദ്രമോഹന്‍, രാഷ്ട്രീയ സാമൂഹിക മേഖലയിലെ മറ്റു പ്രമുഖരും സംബന്ധിച്ചു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക