ലോക്ഡൗൺ സമയത്ത് പാചകത്തിൽ മിടുക്ക് തെളിയിച്ചവർ ഏറെയാണ്. ഇക്കൂട്ടത്തിൽ താരമായ ഒന്നാണ് ബക്കറ്റ് ചിക്കൻ. മസാല പുരട്ടിയ കോഴിയെ മുറ്റത്തടിച്ച കമ്പിൽ കുത്തിയിറക്കി, അത് ബക്കറ്റ് കൊണ്ട് മൂടി, പിന്നീട് ചുറ്റും വിറകിട്ട് കത്തിച്ചാണ് ബക്കറ്റ് ചിക്കൻ തയാറാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് ഇത്തരത്തിൽ പരീക്ഷണത്തിനിറങ്ങി വിജയിച്ചത്. അക്കൂട്ടത്തിൽ പാളി പോയവരും ഏറെയാണ്. എന്നാൽ ഒരു പുര തന്നെ കത്തിച്ച് ബക്കറ്റ് ചിക്കൻ ഉണ്ടാക്കിയ വിഡിയോയാണ് ഇപ്പോൾ താരം. ബക്കറ്റ് ചിക്കൻ ഉണ്ടാക്കാൻ കൂട്ടിയ തീയിൽ നിന്നും വീടിന്റെ ചായ്പ്പിന് തീപിടിച്ച കാഴ്ചയാണിത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക