തിരുവനന്തപുരം: പൊതു ഗതാഗത സംവിധാനത്തില്‍ മാറ്റങ്ങളുമായി ഗതാഗതവകുപ്പ്. സാമൂഹിക അകലം പാലിച്ചുള്ള യാത്ര രീതി പരിഗണയിലാണ്. യാത്രക്കാരുടെ എഎണ്ണം 10-15 ആയി ചുരുക്കും. ബസ് സ്റ്റേഷനുകളില്‍ തെര്‍മല്‍ ഇമേജിംഗ് ക്യാമറകള്‍ സ്ഥാപിക്കും. കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ പൊതുഗതാഗതം തുടങ്ങുകയുള്ളൂ.
അതേസമയം, അതിര്‍ത്തികളില്‍ ചെക്കിങ് കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. വാളയാറില്‍ പാസ്സില്ലാത്തവരെ അതിര്‍ത്തിക്കിപ്പുറം കടത്തില്ല. കേരളത്തിലേക്ക് പാസ് മുഖേനയുള്ള പ്രവേശനം മാത്രമേ അനുവധിക്കുള്ളു. നിരവധി പേര്‍ തമിഴ്‌നാട്ടില്‍ കുടുങ്ങി കിടക്കുകയാണ്. മുത്തങ്ങയില്‍ നിന്നും പാസ് ഇല്ലാതെ മലയാളികളെത്തി. 50 പേരെ കടത്തി വിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.