പള്ളികളില്‍ ആരാധന അനുവദിക്കണമെന്ന്​ സുന്നി മഹല്ല്​ ഫെഡറേഷന്‍

0
226

കോഴിക്കോട്: (www.mediavisionnews.in)  ലോക് ഡൗൺ നാലാം ഘട്ട ഇളവുകളുടെ പശ്ചാത്തലത്തിൽ മുസ്‍ലിം പള്ളികളിൽ ആരാധന അനുവദിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ. കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയാണ് ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കു കീഴിൽ പ്രവർത്തിക്കുന്ന പതിനായിരത്തിലധികം മഹല്ല് ജമാഅത്തുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാണിത്.

സർക്കാർ നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആരാധന നടത്താമെന്നും കത്തിൽ ഉറപ്പു നൽകുന്നു. മസ്ജിദുകൾ തുറക്കാൻ സർക്കാർ അനുമതി നൽകുന്ന പക്ഷം പള്ളി കമ്മിറ്റികൾ പാലിക്കേണ്ട പതിനൊന്ന് നിർദേശങ്ങൾ അടങ്ങിയ മാർഗരേഖയും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ മുന്നോട്ടുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here