പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്​കാരം നടത്തരുത്

0
204

ജിദ്ദ: പള്ളികളിലും ഈദ്​ ഗാഹുകളിലും പെരുന്നാൾ നമസ്​കാരം നടത്തരുതെന്ന്​ സൗദി മതകാര്യവകുപ്പ്​ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലു  ശൈഖ് ആവശ്യപ്പെട്ടു. ഇത്​ സംബന്ധിച്ച ഉത്തരവ്​ രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലുമുള്ള മതകാര്യ വകുപ്പി​​െൻറ​ ബ്രാഞ്ച്​ ഒാഫിസുകൾക്ക്​ നൽകി​​.

ഒാരോ മേഖലയിലും  പള്ളികളിലും ഇൗദ്​ഗാഹിലും പെരുന്നാൾ നമസ്​കാരം നടക്കുന്നില്ലെന്ന്​ ഉറപ്പുവരുത്താൻ ഉദ്യോ​ഗസ്​ഥരോട്​​ ആവശ്യപ്പെടുകയും ചെയ്​തിട്ടുണ്ട്​. കോവിഡിനെ തുടർന്ന്​  മുൻകരുത​ലെന്നോണം നേരത്തെ പള്ളികളിലെ ഒത്തുചേരലും ജമാഅത്ത്​ നമസ്​കാരവും ​നിർത്തലാക്കിയിരുന്നു. ഇതി​​െൻറ തുടർച്ചയായാണ്​ ഇപ്പോഴത്തെ പുതിയ  സർക്കുലർ.

കോവിഡ്​ വ്യാപനം തടയുന്നതിന്​ ഗവൺമ​െൻറ്​ നടപ്പാക്കിയ ശക്തമായ നിയന്ത്രണങ്ങളുടെ ഭാഗം കൂടിയാണിത്​.

LEAVE A REPLY

Please enter your comment!
Please enter your name here