പനി ബാധിച്ച് കുമ്പള സ്വദേശി മുംബൈയിൽ മരിച്ചു

0
192

മുംബൈ: (www.mediavisionnews.in) കടുത്ത പനി ബാധിച്ച് ആസ്പത്രിയിലേക്ക് കൊണ്ടുപോയ കുമ്പള ബംബ്രാണ സ്വദേശിയെ മുംബൈയിലെ വിവിധ ആസ്പത്രികളില്‍ നിന്ന് തിരിച്ചയച്ചു. ഒടുവില്‍ സെന്റ് ജോര്‍ജ്ജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായെങ്കിലും ചികിത്സക്കിടെ മരിച്ചു. മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകനും ബോംബൈ-കേരള മുസ്ലിം ജമാഅത്ത് മാനേജിംഗ് കമ്മിറ്റി അംഗവുമായ കെ.എസ്. ഖാലിദ്(54) ആണ് മരിച്ചത്.

രണ്ട് ദിവസം മുമ്പ് പനി ബാധിച്ച ഖാലിദിനെ ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ആസ്പത്രികളിലേക്ക് കൊണ്ടുപോയെങ്കിലും ഏഴോളം ആസ്പത്രികളില്‍ നിന്ന് തിരിച്ചയക്കുകയായിരുന്നു. മലയാളികളെ തല്‍ക്കാലം ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണത്രെ ഖാലിദിനെ ഏഴ് ആസ്പത്രികളും തിരിച്ചയച്ചത്. ഒടുവില്‍ രാത്രിയോടെ സെന്റ് ജോര്‍ജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഖാലിദിന്റെ മരണം സംഭവിക്കുകയായിരുന്നു.

മുംബൈയില്‍ റസ്റ്റ് ഹൗസ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഖാലിദ് ബംബ്രാണ എല്ലാവര്‍ക്കും സുപരിചിതനാണ്. ആരുമായും എളുപ്പം ഇടപഴകുന്ന ഇദ്ദേഹം മുംബൈയില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സഹായം ചെയ്തുകൊടുക്കുന്നതിലും വലിയ തല്‍പ്പരനായിരുന്നു. ബോംബൈ-കാസര്‍കോട് ജമാഅത്തിന്റെയും ബംബ്രാണ ജമാഅത്തിന്റെയും നേതൃസ്ഥാനത്ത് സജീവമായിരുന്നു. ഐ.എന്‍.എല്ലില്‍ സജീവമായിരുന്നു.

ബംബ്രാണയിലെ ഷേഖാലിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: ഷമീമ. മക്കള്‍: സവാദ്, സഹദ്. സഹോദരങ്ങള്‍: അബ്ദുല്ല, ഫഹദ്, ഫൈറൂസ്, നബീസ, താഹിറ, സുഹ്‌റ, അസ്മ, ഹാജറ, ഷാഹിദ, സുബൈദ.

LEAVE A REPLY

Please enter your comment!
Please enter your name here