ദുബായില്‍ വിസയ്ക്കായി ഇനി ഓഫീസുകള്‍ കയറി ഇറങ്ങേണ്ട; പുതിയ സംവിധാനം നിലവില്‍ വന്നു

0
189

ദുബായില്‍ വിസയ്ക്കായി ഇനി ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ആവശ്യമില്ല. കോവിഡ് 19 പശ്ചാത്തത്തില്‍ ദുബായിലെ എല്ലാ വിസ നടപടികളും, സേവനങ്ങളും സ്മാര്‍ട് ചാനല്‍ വഴിയാക്കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ഇതോടെ വീടുകളിലിരുന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാവും.

പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷാ പരിഗണിച്ചാണ് സംവിധാനം സജ്ജമാക്കിയത്. വകുപ്പിന്റെ വെബ്സൈറ്റ് വഴിയും, ജി.ഡി.ആര്‍.എഫ്.എ ദുബായ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമാണ് ആവിശ്യങ്ങള്‍ പൂര്‍ത്തിക്കരിക്കേണ്ടത്.

എന്‍ട്രി പെര്‍മിറ്റുകള്‍, റെസിഡന്‍സി പെര്‍മിറ്റുകള്‍, സ്ഥാപന സേവനങ്ങള്‍, എയര്‍പോര്‍ട്ട്തുറമുഖ സേവനങ്ങള്‍, നിയമ ലംഘനങ്ങളുടെ പരിഹാരങ്ങള്‍, വ്യക്തിഗത സ്റ്റാറ്റസ് തുടങ്ങിയ നിരവധി സേവനങ്ങളും, ഇടപാടുകളും ഏറ്റവും വേഗത്തില്‍ ഓണ്‍ലൈനിലൂടെ ലഭ്യമാവും.

ദുബായിലെ വിസ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: 8005111 , യു.എ.ഇക്ക് പുറത്തുള്ളവര്‍ക്ക് : 0097143139999 . ഇമെയില്‍: gdrfa@dnrd.ae, amer@dnrd.ae

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here