ദുബായിയിൽ നിന്ന് മംഗളൂരുവിലേക്കുള്ള വിമാനം 14ന്, മലയാളികളെയും കൊണ്ടുവരും

0
181

മംഗളൂരു: കൊവിഡ് വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ദുബായിയിൽ നിന്നും മംഗളൂരുവിലേക്ക് ഒരു വിമാനമെത്തും. ആദ്യ വിമാനം പ്രഖ്യാപിച്ചതായി കർണാടക എൻ.ആർ.ഐ (കെ.എൻ.ആർ.ഐ) ഫോറം ഭാരവാഹി പ്രവീൺ കുമാർ ഷെട്ടി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

14 ന് യു.എ.ഇ സമയം 16.10 ന് ദുബായിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.10 ന് മംഗളൂരുവിലെത്തുമെന്ന് എയർ ഇന്ത്യ മംഗളൂരു അധികൃതർ അറിയിച്ചു. ഗർഭിണികൾക്കും പ്രായമേറിയവർക്കും മെഡിക്കൽ എമർജൻസി ഉള്ളവർക്കും യാത്രയ്ക്ക് മുൻഗണന നൽകും. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലേയും കാസർകോട്ടെയും യാത്രക്കാർ വിമാനമിറങ്ങും. യാത്രക്കാരെ അതത് പ്രദേശത്തെ നാട്ടിലെത്തിക്കാൻ പ്രത്യേക വാഹനങ്ങൾ ഏർപ്പാട് ചെയ്യും. വിദേശത്തുനിന്ന് എത്തുന്നവരെ ക്വാറന്റയിൽ ചെയ്യാൻ നഗരത്തിലെ ഹോട്ടലുകളും, ലോഡ്ജുകളും മറ്റും ബുക്ക് ചെയ്തിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here