ദുബായ്: (www.mediavisionnews.in) കഴിഞ്ഞ രണ്ടാഴ്ച കാലമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ദുബായില്‍ മരിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല ഗവര്‍ണ്മെന്റ് സ്‌കൂളിന് സമീപത്തെ എം കെ. അബ്ദുല്ല – റസിയ ദമ്പതികളുടെ മകന്‍ ഒ.ടി അസ്ലം (28) ആണ് മരിച്ചത് . ദുബായിൽ ഖുസൈസ് ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭാര്യ: ഷഹനാസ്. ഏകമകന്‍ സാലിഹ്. സഹോദരങ്ങള്‍: ഒ ടി തസ്ലീമ, ഒ ടി ഖദീജ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക