‘തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണം’; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി

0
157

മുസഫര്‍പൂര്‍: മുസ് ലിങ്ങള്‍ക്കെതിരെ വര്‍ഗീയ വിഷം വമിക്കുന്ന പരാമര്‍ശവുമായി മറ്റൊരു ബി.ജെ.പി എം.പി കൂടി. മുസഫര്‍പൂര്‍ എം.പി അജയ് നിഷാദ് ആണ് വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത്. നിസാമുദ്ദീന്‍ മര്‍ക്കസില്‍ സമ്മേളനത്തിനെത്തി തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണമെന്നാണ് എം.പി ആഹ്വാനം ചെയ്യുന്നത്. രാജ്യം ഇന്നനുഭവിക്കുന്ന കൊവിഡ് പ്രതിസന്ധിക്ക കാരണം തബ്‌ലീഗുകാരാണെന്നും എം.പി ആരോപിച്ചു. തബ്‌ലീഗുകാരുടെ വിദ്യാഭ്യാസമില്ലായ്മയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും എം.പി ചൂണ്ടിക്കാട്ടി.

പങ്ചര്‍ അടക്കുന്നതിന് അപ്പുറത്തേക്കുള്ള വിദ്യാഭ്യാസമൊന്നും മദ്രസകള്‍ നല്‍കുന്നില്ല. കുട്ടികളെ മതമൗലികവാദം പഠിപ്പിക്കുന്നു. തെറ്റായ വിദ്യാഭ്യാസമാണ് അവര്‍ക്ക് നല്‍കുന്നത്- അജയ് നിഷാദ് പറഞ്ഞു. നേരത്തെ ഗ്രീന്‍ സോണായിരുന്ന മുസഫര്‍പൂരില്‍ തബ്‌ലീഗുകാരാണ് രോഗം കൊണ്ടുവന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here