അടുത്ത ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുളള കടുത്ത പരിശീലനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി. 100 മീറ്റര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ ആണ് തിവാരി ഇന്ത്യയ്ക്കായി കളിക്കാന്‍ ശ്രമിക്കുന്നത്. 34-കാരന്‍ തിവാരി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘100 മീറ്റര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ എനിക്ക് താത്പര്യമുണ്ട്. ഒളിമ്പിക്സില്‍ എന്നെ ചിലപ്പോള്‍ നിങ്ങള്‍ കണ്ടേക്കാം. എന്നാല്‍ വ്യക്തി എന്ന നിലയില്‍ എനിക്ക് മേല്‍ വേറേയും ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. എളുപ്പമല്ല. എങ്കിലും എങ്ങനെ ഇതിനായി സമയം കണ്ടെത്താനാവുമെന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്’ മനോജ് തിവാരി പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2008ല്‍ ഓസ്ട്രേലിയക്കെതിരെയാണ് മനോജ് തിവാരി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 12 ഏകദിനവും, മൂന്ന് ട്വന്റി20യും താരം കളിച്ചു. എന്നാല്‍ 2015ന് ശേഷം ടീമിലേക്ക് എത്താനായില്ല.
ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലാണ് തിവാരി അവസാനമായി കളിച്ചത്. അഭ്യന്തര ക്രിക്കറ്റില്‍ ഈ വര്‍ഷങ്ങളില്‍ മികവ് കാണിച്ചെങ്കിലും കഴിഞ്ഞ രണ്ട് ഐപിഎല്‍ ലേലത്തിലും തിവാരിയെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായില്ല.