രാജ്കോട്ട് : കോവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ഹോട്ട്സ്പോട്ട് മേഖലയില്‍ ലോക്ക് ഡൗൺ നിര്‍ദേശം മറികടന്ന് രാത്രി ക്രിക്കറ്റ് കളിക്കാനിറങ്ങിയ 11 യുവാക്കള്‍ പിടിയില്‍. ഗുജറാത്തിലെ രാജ്കോട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ജംഗിലേശ്വര്‍ മേഖലയിലുള്ള പത്തൊമ്പതിനും 27നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. കര്‍ശന നിയന്ത്രണങ്ങള്‍ മറികടന്നായിരുന്നു ഇവരുടെ ക്രിക്കറ്റ് കളി.
പോലീസിന്റെ കണ്ണ് വെട്ടിച്ച് ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വാട്ട്സാപ്പ്, ഫേസ്ബുക്ക് അടങ്ങുന്ന സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 40ഓളം പേര്‍ കൊവിഡ് 19 പോസിറ്റീവായ മേഖല കൂടിയാണ് ഇത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക