മാര്‍ച്ചിനും ഡിസംബറിനും ഇടയില്‍ ഇന്ത്യയില്‍ ജനന നിരക്ക് 20 മില്ല്യണില്‍ എത്തുമെന്ന് കണക്കാക്കുന്നതായി യൂണിസെഫ് വ്യക്തമാക്കുന്നു, മാര്‍ച്ചിലാണ് കോവിഡ് 19 മഹാമാരായി ഡബ്ലിയുഎച്ച്ഒ പ്രഖ്യാപിച്ചത്.
116 മില്ല്യണ്‍ കുട്ടികളാണ് ലോകത്താകെ ഈ കാലയളവില്‍ ജനിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ കാലയളവില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യപരമായ ന്യൂനതകള്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്നും പറയുന്നു.
കോവിഡ് 19 മാഹാമാരിയായി പ്രഖ്യാപിച്ചതിന് ശേഷമുളള ഒമ്പത് മാസങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കുക ഇന്ത്യയിലാകും. മാര്‍ച്ച് 11നും ഡിസംബര്‍ 16നും ഇടയില്‍ 20.1 മില്ല്യണ്‍ നവജാത ശിശുക്കളെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. തൊട്ടു പിറകിലുളള ചൈനയില്‍ ഇത് 13.5 മില്ല്യണും നൈജീരിയയില്‍ 6.4 മില്ല്യണും ആണ്.
ആശുപത്രികള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍, നവജാത ശിശുക്കളുടെ പരിപാലനവും ഗര്‍ഭിണികളായ അമ്മമാരുടെ ശുശ്രൂഷയും വേണ്ടത്ര ശ്രദ്ധയോടെ നിര്‍വഹിക്കപ്പെടുന്നതില്‍ കുറവുണ്ടാകുമെന്നും അരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക