കോവിഡ് സ്ഥിരീകരിച്ച പൈവളിഗെ സ്വദേശി മുംബൈയില്‍ നിന്നെത്തിയത് ലോറിയില്‍; വീട്ടിലേക്ക് കൊണ്ടുവിട്ട പൊതുപ്രവര്‍ത്തകന്‍ നിരീക്ഷണത്തില്‍

0
197

കാസര്‍കോട്: കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ച പൈവളിഗെ സ്വദേശി മുംബൈയില്‍ നിന്നെത്തിയത് ചരക്ക് ലോറിയില്‍. ഇദ്ദേഹത്തെ കുഞ്ചത്തൂരില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് കൊണ്ടുവിട്ടത് പ്രദേശത്തെ പൊതുപ്രവര്‍ത്തകന്‍.

മുംബൈയില്‍ നിന്നെത്തിയ ഇയാളെ കോവിഡ് പ്രതിരോധ സെല്ലില്‍ വിവരമറിയിക്കാതെയാണ് വീട്ടിലാക്കിയതത്രെ. രോഗലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയതോടെയാണ് ആസ്പത്രിയിലെത്തിച്ചത്. പൊതുപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ ഭാര്യയായ പഞ്ചായത്തംഗത്തിനുമൊപ്പം കാറിലായിരുന്നു ആസ്പത്രിയില്‍ എത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ കാസര്‍കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പൊതുപ്രവര്‍ത്തകനെ കാസര്‍കോട്ടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ജില്ലയില്‍ ഇന്നലെ കോവിഡ് പോസറ്റീവ് കേസുകളൊന്നുമില്ല. മുംബൈയില്‍ നിന്ന് 300ലേറെ പേര്‍ ജില്ലയിലെത്തിയതായാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. തീവ്ര വൈറസ് ബാധിത പ്രദേശത്ത് നിന്നെത്തിയതിനാല്‍ ഇവരെ വലിയ കരുതലോടെയാണ് ആരോഗ്യ വകുപ്പധികൃതര്‍ നിരീക്ഷിക്കുന്നത്. നിലവില്‍ 1149 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 5140 സാമ്പിളുകള്‍ അയച്ചതില്‍ 4638ഉം നെഗറ്റീവാണ്. 40 പേരുടെ ഫലം പുറത്തുവരാനുണ്ട്. ഇന്നലെ 21 പേരെ ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here