കൊവിഡ‌് ഭീഷണിക്കിടയിൽ ഭാഗ്യദേവത തേടിയെത്തി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 കോടി മലയാളിക്ക്

0
188

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിൽ ഇത്തവണയും ഭാഗ്യം തേടിയെത്തിയത് മലയാളിയെ. ഞായറാഴ്ച നറുക്കെടുത്ത 215-ാം സീരീസിൽ തൃശൂർ സ്വദേശിയായ ദിലീപ് കുമാർ ഇല്ലിക്കോട്ടിൽ പരമേശ്വരൻ ഒരു കോടി ദിർഹം (20 കോടിയിലധികം ഇന്ത്യൻ രൂപ) നേടിയത്.

അജ്മാനിൽ താമസിക്കുന്ന ദിലീപ് ഒരു ഓട്ടോ സ്പെയര്‍ പാർട്സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഏപ്രിൽ 14ന് എടുത്ത 76713 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് കോടികളുടെ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്. സമ്മാനം ലഭിച്ച വിവരം അറിയിച്ച ബിഗ് ടിക്കറ്റ് അധികൃതരോട് ദിലിപ് കുമാർ തന്റെ നന്ദി അറിയിച്ചു. തന്റെ കടബാദ്ധ്യത തീർക്കാൻ സമ്മാനത്തുകയിൽ ഒരു ഭാഗം വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് വർഷമായി യു.എ.ഇയിൽ താമസിക്കുന്ന അദ്ദേഹത്തോടൊപ്പം കുടുംബവും അജ്മാനിലുണ്ട്.

ഡ്രീം കാർ പതിനൊന്നാം സീരീസിൽ വിജയിയായ ഇന്ത്യക്കാരൻ സുബോധ് സുധാകരൻ ബി.എം.ഡബ്ല്യൂ കാർ സ്വന്തമാക്കി. ഇന്ന് നടന്ന നറുക്കെടുപ്പിൽ വിജയികളായ പത്ത് പേരില്‍ ഒന്നാം സമ്മാനം ഉൾപ്പെടെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാർക്കായിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നറുക്കെടുപ്പിൽ കാണികളെ അനുവദിച്ചിരുന്നില്ല. സോഷ്യമീഡിയയിലൂടെ നറുക്കെടുപ്പ് ലൈവായി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ടിക്കറ്റ് വില്‍പനയും ഇപ്പോൾ വെബ്സൈറ്റ് വഴിയാണ് നടത്തുന്നത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here