കൊവിഡ് 19; പഞ്ചായത്ത് പ്രസിഡന്റിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരപ്പിച്ചതിനെതിരെ പൊലീസിൽ പരാതി നൽകി

0
141

കുമ്പള (www.mediavisionnews.in): ലോക്ക് ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് കുമ്പള പഞ്ചായത്ത് പ്രസിഡന്റിനേയും ആരോഗ്യ വകുപ്പിനേയും പരാമർശിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണ
മെന്നാവശ്യപ്പെട്ട് കുമ്പള പൊലീസിൽ പരാതി നൽകി.

കൊവിഡ് 19- മായി ബന്ധപ്പെട്ട് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾക്കനുസൃതമായാണ് എല്ലാ കാര്യങ്ങളും ചെയ്തു വരുന്നത്. വസ്തുത ഇതായിരിക്കെ കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും കേരള അതിർത്തിയിലെത്തിയ നാലു പേരെ ലീഗ് നേതാവിന്റെ ആവശ്യപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യ വകുപ്പിനെ കൊണ്ട് പഞ്ചായത്ത് നിരീക്ഷണ കേന്ദ്രത്തിൽ നിർബന്ധപൂർവ്വം പാർപ്പിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ പഞ്ചായത്ത് പ്രസിഡന്റ് വെരിഫൈ ചെയ്തുവെന്നും പറയുന്നു.

തനിക്കും പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അഷ്റഫ് കൊടിയമ്മയ്ക്കും പൊതുസമൂഹത്തിനിടയിൽ അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഇത്തരം വ്യാജവാർത്ത പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ആശങ്കപ്പെടുത്താനുമാണ് ചിലർ ശ്രമിക്കുന്നത്.ഇവർക്കെതിതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.പുണ്ടരീകാക്ഷ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here