ന്യൂദല്‍ഹി: രാജ്യത്താകമാനം കൊവിഡ് വ്യാപിക്കുന്നതിന് കാരണം തബ്ലീഗ് ജമാഅത്തെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ടുഡേ ടിവിയോട് സംസാരിക്കവെയായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം.
തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കൊറോണ വൈറസിന്റെ വാഹകരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
‘ജമാഅത്തുകാര്‍ ചെയ്തത് അപലപനീയമാണ്. രാജ്യം കൊവിഡിനെ ആദ്യഘട്ട ലോക്ക് ഡൗണ്‍ മുതല്‍ പ്രതിരോധിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു,’ യോഗി ആദിത്യ നാഥ് പറഞ്ഞു.
തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ ചെയ്തത് ഒരു ക്രിമിനല്‍ കുറ്റമാണെന്നും യോഗി പറഞ്ഞു. തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 3,000 പേരാണ് സംസ്ഥാനത്തെത്തിയതെന്നും യോഗി പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
‘അസുഖം വരുന്നത് കുറ്റമല്ല. പക്ഷെ കൊവിഡ് പോലൊരു രോഗം മറച്ചു വെക്കുന്നത് തീര്‍ച്ചയായും കുറ്റകൃത്യമാണ്. നിയമം തെറ്റിച്ചവര്‍ക്കെതിരെ നമ്മള്‍ എന്തായാലും നടപടികളെടുക്കണം,’ യോഗി ആദിത്യനാഥ് പറഞ്ഞു.
ഔദ്യോഗിക കണക്കനുസരിച്ച് 2,328 പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 42 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.