ന്യൂദല്‍ഹി: പശ്ചിമബംഗാളിലും ഒഡീഷയിലും ഉംപുന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സഹായിക്കാനാണ് പ്രവര്‍ത്തകരോട് രാഹുലിന്റെ ആഹ്വാനം.
‘കൊവിഡ് പ്രതിസന്ധിക്കിടയിലാണ് രാജ്യം ചുഴലിക്കാറ്റിനെയും നേരിടേണ്ടി വരുന്നത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കാനും അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും മുന്നിട്ടിറങ്ങണമെന്ന് ഞാന്‍ ഒഡീഷയിലേയും പശ്ചിമ ബംഗാളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്’, രാഹുല്‍ ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉംപുണ്‍ തീരപ്രദേശങ്ങളില്‍ നാശനഷ്ടം വിതയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങളോട് തീരപ്രദേശത്തുനിന്ന് മാറാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്ഡൗണില്‍ രാജ്യവ്യാപകമായി ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്താനും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നിലവിലും ഭാവിയിലും അവര്‍ക്ക് സഹായം നല്‍കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസിന്റെ ഈ തീരുമാനം. എ.ഐ.സി.സി നേതാക്കളും സംസ്ഥാന അദ്ധ്യക്ഷന്‍മാരും നടത്തിയ വീഡിയോ കോണ്‍ഫറസിങ്ങിലാണ് ഈ തീരുമാനമെടുത്തത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക