കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. കൊറോണ വ്യാപിച്ചത് മുതല്‍ ഉയരുന്ന ചോദ്യമായിരുന്നു എവിടെ നിന്നാണ് കൊറോണ വന്നു എന്നുള്ളത്. മനുഷ്യനിര്‍മിതമാണെന്നും അതല്ല തനിയെ ഉത്ഭവിച്ചത് ആണെന്നും നമ്മള്‍ കേട്ടു. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജിയിലെ ലബോറട്ടറിയില്‍നിന്ന് അബദ്ധത്തില്‍ പുറത്തുചാടിയതോ, അതോ വുഹാന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വച്ചിരുന്ന ഏതോ മൃഗത്തില്‍നിന്ന് മനുഷ്യനിലേക്കു പടര്‍ന്നതോ ആകാം കൊറോണ എന്നു തന്നെയാണ് മിക്കവരും കരുതുന്നത്.
എന്നാല്‍ ചൈനയിലെ ഷന്‍ടോങ്ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത് കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് തന്നെയാണ് മനുഷ്യനിലേക്ക് പ്രവേശിച്ചത് എന്നാണ്. കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ആദ്യം പ്രതിക്കൂട്ടിലായത് വുഹാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജിയാണ്. ജൈവായുധമായി ഉപയോഗിക്കാനുള്ള രോഗാണുക്കളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ക്കിടെ ലബോറട്ടറിയില്‍നിന്ന് അബദ്ധത്തില്‍ പുറത്തുപോയ വൈറസ് ആണ് ഇതെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഇതൊന്നുമല്ല സത്യമെന്നും എങ്ങനെയോ വവ്വാലുകള്‍ കൊറോണയുടെ പ്രഭവകേന്ദ്രമായി മാറുകയായിരുന്നു എന്നുമാണ് പുതിയ പഠനം. ചൈനയിലെ യുനാന്‍ പ്രവശ്യയിലെ ഗുഹകളില്‍നിന്നു ശേഖരിച്ച 227 സാമ്പിളുകളില്‍ നിന്നാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. കോവിഡിനു കാരണമാകുന്ന വൈറസാണ് വവ്വാലുകളുടെ സാമ്പിളില്‍നിന്നു കണ്ടെത്തിയത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക