കൊടിക്കുന്നിൽ സുരേഷ് എംപി അറസ്റ്റിൽ

0
195

കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറസ്റ്റ് ചെയതു. ബിവറേജസ് കോർപ്പറേഷന് മുന്നിൽ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. കൊട്ടാരക്കരയിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന മദ്യശാല മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംപിയുടെ നേതൃത്വത്തിൽ പ്രതിഷേധം.

നേരത്തെ തന്നെ ജനവാസ മേഖലയിൽ നിന്ന് ഈ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ കേസ് ഹൈക്കോടതിയിൽ നിലനിൽക്കെയാണ് ബിവറേജ് തുറന്ന് പ്രവർത്തിക്കാൻ ശ്രമം നടന്നത്. എന്നാൽ കേസിൽ തീരുമാനമുണ്ടാകുന്നത് വരെ ഔട്ട്‌ലെറ്റ് തുറന്ന് പ്രവർത്തിക്കേണ്ട എന്ന നിലപാടെടുത്ത് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് അംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും പ്രതിഷേധിക്കുകയായിരുന്നു.

 മണിക്ക് ആരംഭിച്ച പ്രതിഷേധസമരം രണ്ട് മണിക്കൂർ സ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി.  ജനവാസകേന്ദ്രത്തിൽ നിന് കൊട്ടാരക്കരയിലെ സർക്കാർ മദ്യശാല മാറ്റിസ്ഥാപിച്ചാൽ മാത്രമേ പിരിഞ്ഞു പോകു എന്നുള്ള കർശന നിലപാട് എടുത്ത് കൊടിക്കുന്നിൽ സുരേഷ് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ബിവറേജ് എംഡിയും വകുപ്പ് മന്ത്രിയും എംപിയുമായി ഫോണിലൂടെ ചർച്ചകൾ നടത്തിയെങ്കിലും പ്രതിഷേധം ശക്തമാവുകയായിരുന്നു. ചർച്ചകൾ ഫലം കാണാതെ വന്നതോടെ കൊട്ടാരക്കര ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊടിക്കുന്നിൽ സുരേഷ് എംപി യെയും യുഡിഎഫ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. സമാന ആവശ്യമുന്നയിച്ച് ബിജെപിയും പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ഏറെ വൈകിയാണ് ഇവിടെ മദ്യവിതരണം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here