കേരളത്തിന് ഇളവ് നല്‍കി കര്‍ണാടക; നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണം ഇല്ല

0
210

ബെംഗളൂരു: കേരളത്തിൽ നിന്നുള്ളവര്‍ക്ക് കർണാടകത്തിൽ നിർബന്ധിത സർക്കാർ നിരീക്ഷണം ഇല്ല. ഇവര്‍ പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാല്‍ മതി. മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്നാട്, ദില്ലി, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മാത്രം സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തില്‍ തുടര്‍ന്നാല്‍ മതി. 

അതേസമയം കേരളത്തിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം കൂടുന്നതിന്‍റെ ഭാഗമായി പരിശോധനകൾ കൂട്ടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്തയാഴ്ച 3000 സാമ്പിളുകള്‍ സാധാരണ ജനങ്ങളിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം മറ്റ് സംസ്ഥാനത്തേക്കാൾ കുറവാണെന്നെ ആശങ്ക വേണ്ടെന്നാണ് സർക്കാർ നിലപാട്. 

രോഗലക്ഷണങ്ങള്‍ ഉളളവർക്കായുളള വ്യക്തിഗത പരിശോധനകൾക്ക് പുറമേ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കൂട്ടമായി സാമ്പിളുകള്‍ എടുത്ത് സംസ്ഥാനത്ത് പരിശോധനകൾ നടക്കുന്നുണ്ട്. ആരോഗ്യ, പൊലീസ് രംഗത്തുളളവർ അടക്കം മുൻഗണനാ വിഭാഗക്കാർക്കായുളള സെന്‍റിനൈല്‍ സർവൈലൻസ്, സാധാരണജനങ്ങളിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് നടത്തുന്ന ഓഗ്മെന്‍റഡ് ടെസ്റ്റ് എന്നിവയാണ് അവ. ഏപ്രിൽ അവസാനവാരമാണ് ഇത്തരത്തിൽ വ്യാപകമായി ജനങ്ങളിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here