കൊവിഡ്: പുതുക്കിയ കേന്ദ്ര പട്ടികയിൽ 130 ജില്ലകള്‍ റെഡ് സോണില്‍, കേരളത്തിലെ രണ്ട് ജില്ലകളും; ഗ്രീന്‍സോണില്‍ 319 ജില്ലകള്‍

0
216

ന്യൂഡൽഹി: (www.mediavisionnews.in) രാജ്യത്തെ 130 ജില്ലകളെ റെഡ്സോണില്‍ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുതുക്കിയ പട്ടിക തയ്യാറാക്കി. ഇവിടെ തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ നിന്ന് കോട്ടയവും കണ്ണൂരുമാണ് കേന്ദ്രപട്ടികയിലെ റെഡ്സോണ്‍ ജില്ലകൾ.

രാജ്യത്തെ 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. ഇവിടെ ഭാഗിക ഇളവുകള്‍ നല്‍കും. കേരളത്തിലെ പത്ത് ജില്ലകൾ ഓറഞ്ച് സോണിലാണ്. ഗ്രീന്‍ സോണില്‍ 319 ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ കൂടുതല്‍ ഇളവുകള്‍ ലഭിക്കും. വയനാടും എറണാകുളവുമാണ് ഗ്രീന്‍സോണിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ടിരിക്കുന്നത്. 28 ദിവസമായി പുതിയ രോഗികളില്ല എന്നതാണ് രണ്ട് ജില്ലകളും ഗ്രീൻ സോണിൽ ഉൾപ്പെടാൻ കാരണം.

രണ്ടാം ഘട്ട ലോക്ഡൗൺ അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. കൂടുതൽ ഇളവുകളോടെ മേയ് നാല് മുതൽ മൂന്നാം ഘട്ട ലോക്ഡൗൺ നിലവിൽ വരും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്ന സൂചന. ആക്ടീവ് കൊവിഡ്‌ കേസുകൾ ഇല്ലാത്ത ജില്ലകളിൽ വ്യവസായ- വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് ആക്കുന്നതിനും മുൻതൂക്കം നൽകുന്ന കേന്ദ്ര തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം സംസ്ഥാനത്തിന് ഗ്രീൻ സോണുകളിലും ഓറഞ്ച് സോണിലുമുള്ള ജില്ലകളെ റെഡ് സോണിൽ ഉൾപ്പെടുത്തുന്നതിനുള്ള അവകാശം കേന്ദ്രം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here