കൊറോണ വൈറസിനെ പിടിച്ചു കെട്ടാൻ ഇന്ത്യ; പരീക്ഷിക്കുന്നത് നാല് ആയുർവേദ മരുന്നുകൾ

0
192

ന്യൂഡൽഹി ∙ കൊറോണ വൈറസ് ചികിത്സയ്ക്കായി ഇന്ത്യ ഒരാഴ്ചയ്ക്കുള്ളിൽ 4 പരമ്പരാഗത ആയുർവേദ മരുന്നുകൾ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയാണ് പരമ്പരാഗത ചികിത്സാ രീതികൾ.

‘കോവിഡിനെതിരെ ആയുർവേദ മരുന്നുകൾ പരീക്ഷിക്കുന്നതിന് ആയുഷ് മന്ത്രാലയവും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സി‌എസ്‌ഐആർ) ഒരുമിച്ച് പ്രവർത്തിക്കുന്നു. പരീക്ഷണങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. കോവിഡ് രോഗികൾക്ക് ഒരു ആഡ്-ഓൺ തെറാപ്പിയും സ്റ്റാൻഡേഡ് കെയറും ആയി ഇവ പരീക്ഷിക്കപ്പെടും. നമ്മുടെ പരമ്പരാഗത ചികിത്സാ രീതി ഈ പകർച്ചാവ്യാധിയെ മറികടക്കാനുള്ള വഴി കാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’– മന്ത്രി ട്വീറ്റ് ചെയ്തു.

എന്നാൽ ആയുർവേദപരമോ മറ്റേതെങ്കിലും രീതിയിലുള്ളതോ ആയ ഒരു മരുന്നും കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. മരുന്നുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കോവിഡ് രോഗമുക്തി നേടിയ രോഗിയുടെ രക്തത്തിൽ നിന്ന് ആന്റിബോഡി അടങ്ങിയ പ്ലാസ്മ എടുക്കുന്ന പ്ലാസ്മ തെറാപ്പി ‌വൈറസിനെതിരെ പോരാടാൻ സഹായിക്കുമെന്ന് ചില ആരോഗ്യ വിദഗ്ധർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ ചികിത്സയുടെ ഫലപ്രാപ്തി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here