കുവൈത്തിൽ 1073 പേർക്ക് കൂടി കോവിഡ്; 3 മരണം

0
162

ഇന്ന് 1073 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 16764 ആയി. പുതിയ രോഗികളിൽ 332 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5406 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 121 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 397 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 181 പേർക്കും അഹമ്മദിയിൽ നിന്നുള്ള 258 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 113 പേർക്കും ജഹറയിൽ നിന്നുള്ള 124 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:

  • ഫർവാനിയ: 131
  • ഖെയ്താൻ: 76
  • ഹവല്ലി: 55
  • ജലീബ് അൽ ശുയൂഖ്: 77

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4382 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ 252696 സ്വാബ് ടെസ്റ്റുകൾ നടത്തി.

പുതുതായി 342 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 4681 ആയി. നിലവിൽ 11962 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 179 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here