കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
207

കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 14 പേരിൽ 13 പേർ മഹാരാഷ്ട്ര യിൽ നിന്നും ഒരാൾ ഗൾഫിൽ നിന്നും വന്നിട്ടുള്ളതാണ്. ഇതിൽ ഗൾഫിൽ നിന്നും വന്ന ആൾ 38 വയസുള്ള ഉദുമ സ്വദേശിയാണ്. ഇതിൽ കുമ്പളയിൽ നിന്നും 8 പേർക്കും മംഗൽപാടിയിൽ നിന്നും 2 പേർക്കും വോർക്കാടി, മീഞ്ച ഉദുമ കുമ്പഡാജെ എന്നീ പ്രദേശത്തുനിന്ന് ഓരോരുത്തർക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിൽ ആറുപേർ പതിനെട്ടാം തീയതി മുംബൈയിൽനിന്നും വന്ന 57, 62, 52, 60, 26 വയസ്സുള്ള കുമ്പള സ്വദേശികളും 52 വയസ്സുള്ള കുമ്പഡാജെ സ്വദേശിക്കുയുമാണ് രോഗം സ്ഥിരീകരിച്ചത്.

33, 45 വയസുള്ള പൂനയിൽ നിന്നും വന്ന മംഗൽപാടി സ്വദേശി കൾക്കും. മുബൈയിൽ നിന്നും വന്ന 30,47 വയസുള്ള സഹോദരങ്ങൾക്കാണ്. മുംബൈയിൽ നിന്നു വന്ന 54 വയസുള്ള വോർക്കാടി സ്വദേശിയും, 50 വയസ്സുള്ള മീഞ്ച സ്വദേശിക്കു0, ബാംഗ്ലൂരിൽ നിന്നും വന്ന 38 വയസ്സുള്ള ഉദുമ സ്വദേശി ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ജില്ലയിൽ 3180 പേരാണ് ആകെ നിരീക്ഷണത്തിൽ ഉള്ളത്. വീടുകളിൽ 2589 പേരും ആശുപത്രികളിൽ 591 പേരും. 6217 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) ആകെ അയച്ചത്. 5617 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 184 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 213 പേർ ഇന്ന് നിരീക്ഷണകാലയളവ്‌ പൂർത്തീകരിച്ചു.

ജില്ലയിൽ 6 പേർ ഇന്ന് രോഗമുക്തി നേടി. ബാംഗ്ലൂരിൽ നിന്നും വന്ന 26 വയസ്സുള്ള കള്ളാർ സ്വദേശി, 26 വയസ്സുള്ള കാസർകോട് മുനിസിപ്പാലിറ്റി സ്വദേശി, ഒരു കുടുംബത്തിലെ അംഗങ്ങളായ 50, 35, 8, 11 വയസ്സുള്ള പൈവളിക സ്വദേശികളും 66 വയസുള്ള കാസറഗോഡ് സ്വദേശിയുമാണ് രോഗമുക്തി നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here