കാന്തമുപയോ​ഗിച്ച് കാണിക്കവഞ്ചിയില്‍ നിന്ന് ചില്ലറ മോഷ്ടിച്ച അഡീഷ്ണൽ എസ്ഐക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല്; അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

0
190

തൊടുപുഴ; നാണം കെട്ട് പോലീസ്, തൊടുപുഴയിലെ പള്ളിയിലെ കാണിക്കവഞ്ചിയില്‍ നിന്ന് നാണയങ്ങള്‍ മോഷ്ടിച്ച അഡീഷണല്‍ എസ്‌ഐ നാട്ടുകാരുടെ പിടിയിലായി , വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം,, കാന്തമുപയോഗിച്ചാണ് ഉദ്യോഗസ്ഥന്‍ പള്ളിയിലെ കാണിക്കവഞ്ചിയില്‍നിന്ന് നാണയങ്ങള്‍ അപഹരിച്ചത് , ലോക്ക്ഡൗണായതിനാല്‍ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല , ഈ തക്കം നോക്കിയാണ് അഡീഷണല്‍ എസ്‌ഐ ചില്ലറ മോഷണം നടത്തിയത് .

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാന്തം ഉപയോ​ഗിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ മോഷണം പള്ളിയുടെ സമീപത്ത് താമസിക്കുന്ന ആളുടെ ശ്രദ്ധയില്‍പ്പെട്ടു,, അദ്ദേഹം വിവരം പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചു ,, അവര്‍ എത്തിയപ്പോള്‍ കാന്തവുമായി കാണിക്കവഞ്ചിക്കരികെ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് കണ്ടത്,, ഇതോടെ കമ്മിറ്റി അംഗങ്ങളും കൂടെവന്നവരും ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു.

മോഷണത്തിന് പിടിയിലായ താന്‍ അടുത്തുള്ള സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐയാണെന്ന് പറഞ്ഞെങ്കിലും നാട്ടുകാർ മര്‍ദ്ദനം തുടര്‍ന്നു , സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here