ദില്ലി: ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഇന്ത്യക്ക് ഒട്ടേറെ വിജയങ്ങള്‍ നല്‍കിയിട്ടുള്ള താരമാണ് വിരാട് കോലി. എന്നാല്‍ കോലിയുടെ ‘പേഴ്സണല്‍ ഫേവറൈറ്റാ’യ മത്സരം ഏതായിരിക്കും. കൂടുതല്‍ ആലോചനകളില്ലാതെ കോലി നല്കിയ മറുപടി ആരാധകരെല്ലാം പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
2011ലെ ശ്രീലങ്കക്കെതിരായ ഏകദിന ലോകകപ്പ് ഫൈനല്‍. സെവാഗും സച്ചിനും പുറത്തായശേഷം നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കോലി ഗൗതം ഗംഭീറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 35 റണ്‍സായിരുന്നു കോലി അന്ന് നേടിയത്.
കരിയറില്‍ എന്നും ഓര്‍മിക്കുന്ന മറ്റൊരു മത്സരം 2016ലെ ടി20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലാണെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടില്‍ പങ്കെടുത്ത് കോലി പറഞ്ഞു. 82 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലിയുടെ മികവില്‍ ഓസീസിനെ കീഴടക്കി ഇന്ത്യ സെമിയിലെത്തിയിരുന്നു. സെമിയില്‍ വിന്‍ഡിസാനോട് തോറ്റ് പുറത്തായി.