എസ്എസ്എല്‍സി പരിക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം ഒരുക്കി എം.എസ്.എഫ്

0
195

പൈവളികെ: എസ്എസ്എല്‍സി പരിക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം ഒരുക്കി എം.എസ്.എഫ്. മുസ്ലിം യൂത്ത് ലീഗ് പൈവളികെ പഞ്ചായത്ത് കമ്മിറ്റിയുമായി സഹകരിച്ച് മൂന്ന് റൂട്ടുകളിലാണ് ബസ് സൗകര്യം ഏർപ്പെടുത്തിയത്. കൈകമ്പ- കർക്കട്ടെ, കണിയാല-ബള്ളൂർ – പൈവളികെ, കുരുടപ്പദവ് – കയർകട്ടെ – പൈവളികെ എന്നീ റൂട്ടുകളിലാണ് ബസ് സൗകര്യം ഏർപെടുത്തിയിരിക്കുന്നത്. ഇനിയുള്ള എല്ലാ ദിവസവും രാവിലെ 8.00 മണിക്ക് ബസ് ആരംഭിക്കുന്നതാണ്.

കൈകമ്പയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്‌ ഫ്ലാഗ് ഓഫ് ചെയ്തു. എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട, പൈവളികെ പഞ്ചായത്ത്‌ യൂത്ത് ലീഗ് സെക്രട്ടറി അൻസാദ് മുന്ന, എം.എസ്.എഫ് പൈവളികെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഫി കയർകട്ടെ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഉനൈസ് ബായാർ, എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നമീസ് കുതുകോട്ടി , മംഗൽപാടി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി അഫ്സൽ ബേക്കൂർ, ജുനൈദ് സുങ്കദകട്ടെ, ആസിഫ് ചേരാൽ, റഹീം ചേരാൽ, അബ്ദുള്ള കണിയാല എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here