ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സംഘ പരിവാരം മനോരോഗിയെന്ന് മുദ്രകുത്തി തടവിലാക്കിയ പ്രവാസിയെ കോടതി മോചിപ്പിച്ചു; ഭാര്യയ്ക്കും സഹോദരി പുത്രനുമെതിരേ കേസെടുക്കാനും ഉത്തരവ്

0
205

ആലുവ: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സംഘ പരിവാരം തട്ടിക്കൊണ്ട് പോയി മനോരോഗിയെന്ന് വരുത്തി തടവിലാക്കിയ പ്രവാസിയെ കോടതി മോചിപ്പിച്ചു. തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ഭാര്യയ്ക്കും സഹോദരി പുത്രനുമെതിരേ തട്ടിക്കൊണ്ടുപോവലിന് കേസെടുക്കാനും കോടതി ഉത്തരവിട്ടു. ആലുവ കുട്ടമശ്ശേരി സുശീലന്‍ എന്ന സുലൈമാന്‍ (48)നെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇടപെട്ട് മോചിപ്പിച്ചത്.

സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന സുശീലന്‍ അഞ്ചുവര്‍ഷം മുമ്പാണ് ഇസ്‌ലാം മതം സ്വീകരിച്ച് സുലൈമാന്‍ എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മൂന്നിന് നാട്ടിലെത്തുകയും ഭാര്യയോടൊത്ത് കഴികയും ചാലക്കല്‍ മഹല്ലില്‍ അംഗത്വം എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പീഡിപ്പിക്കുന്നു, മതം മാറ്റാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഇദ്ദേഹത്തിനെതിരേ ഭാര്യ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. മാര്‍ച്ച് 22ന് ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ സുലൈമാനെ മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജാമ്യത്തിലിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here