ഇന്ത്യയില്‍ മെയ് 21 ഓടെ വൈറസ് വ്യാപനം ഇല്ലാതാകുമെന്ന് പഠന റിപ്പോര്‍ട്ട്

0
217

മുംബൈ: (www.mediavisionnews.in) ഇന്ത്യയില്‍ കൊവിഡ് 19 വ്യാപനം മെയ് 21ഓടെ അവസാനിപ്പിക്കുമെന്ന് പഠനം. മുംബൈ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ആശ്വാസമേകുന്ന വിവരമുള്ളത്. കൊവിഡ് വിവരങ്ങള്‍ ക്രോഡീകരിച്ച് സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍ എന്നിവരാണ് പഠനം നടത്തിയത്. ‘ദ എന്‍ഡ് ഈസ് നിയര്‍ കൊറോണ സ്റ്റബിലൈസിംഗ് ഇന്‍ മോസ്റ്റ് ഇന്ത്യന്‍ സ്‌റ്റേറ്റ്‌സ്’ എന്ന പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കര്‍ശനമായ ലോക്ക്ഡൗണ്‍ കാരണം മെയ് ഏഴോടെ മിക്ക സംസ്ഥാനങ്ങളിലെയും രോഗവ്യാപനം നിയന്ത്രണ വിധേയമാകും. വിവിധ രാജ്യങ്ങളിലെയും ഇന്ത്യയിലെയും കൊവിഡ് വ്യാപനത്തിന്റെ രീതി വിശകലനം ചെയ്താണ് റിപ്പോര്‍ച്ച് പുറത്തിറക്കിയത്. വൈറസിന്റെ പെരുകലും ജനിതക പ്രത്യേകതകളും പഠിച്ച് വിലയിരുത്തിയാണ് സംഘം നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. 

അതേസമയം, കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതും പ്രവാസികള്‍ തിരിച്ചെത്തുന്നതും വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മെയ് ഏഴോടെ 24,222 രോഗികളുണ്ടാകുമെന്നും പഠനം പറയുന്നു.
മെയ് മൂന്നിന് രണ്ടാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ, മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ കേന്ദ്രം പ്രഖ്യാപിച്ചു. മെയ് 17വരെയാണ് മൂന്നാം ഘട്ട ലോക്ക്ഡൗണ്‍.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here