തിരുവനന്തപുരം ∙ ഇതര സംസ്ഥാനത്തെ മലയാളികൾക്കു കേരളത്തിലേക്ക് ആറു പ്രവേശന കേന്ദ്രങ്ങൾ. ഇഞ്ചിവിള (തിരുവനന്തപുരം), ആര്യങ്കാവ് (കൊല്ലം), കുമളി (ഇടുക്കി), വാളയാർ (പാലക്കാട്), മുത്തങ്ങ (വയനാട്), മഞ്ചേശ്വരം (കാസർകോട്) എന്നിവിടങ്ങളിലൂടെ മാത്രമേ കേരളത്തിലേക്കു പ്രവേശനം അനുവദിക്കൂ. ഓരോ പ്രവേശനകവാടത്തിൽ 500 പേർക്കു കാത്തിരിപ്പിനു സൗകര്യം ഒരുക്കും.
മടങ്ങിയെത്തേണ്ട ജില്ലയിലെ കലക്ടറുടെ അനുമതി വാങ്ങണം. വെബ് വിലാസം: covid19jagratha.kerala.nic.in നോർക്കയിൽ റജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയശേഷം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്കും ഇമെയിലിലേക്കും ക്യുആർ കോഡ് സഹിതമുള്ള യാത്രാനുമതി ജില്ലാ കലക്ടർ നൽകും. ഇതു ലഭിച്ചാൽ മാത്രമേ ഇപ്പോഴുള്ള സ്ഥലത്തു നിന്നു യാത്ര തുടങ്ങാവൂ.
ഒരു വാഹനത്തിൽ ഗ്രൂപ്പായും വ്യത്യസ്ത ജില്ലകളിലുള്ളവർ ഒരു വാഹനത്തിലും യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള നിബന്ധനകൾ വെബ്സൈറ്റിൽ ഉണ്ട്.യാത്രാ പെർമിറ്റ് കയ്യിൽ കരുതണം.
അഞ്ചു സീറ്റ് വാഹനത്തിൽ 4 പേർ, 7 സീറ്റ് വാഹനത്തിൽ 5 പേർ, വാനിൽ 10 പേർ, ബസിൽ 25 പേർ എന്നിങ്ങനെയാണു യാത്ര ചെയ്യേണ്ടത്.
പുറപ്പെടുന്ന സംസ്ഥാനങ്ങളിൽനിന്നു യാത്രാനുമതി വേണമെങ്കിൽ നേടിയിരിക്കണം.
അതിർത്തിവരെ വാടക വാഹനത്തിലും ശേഷം മറ്റൊരു വാഹനത്തിലും യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ വാഹനങ്ങൾ ക്രമീകരിക്കണം. കൂട്ടിക്കൊണ്ടുപോകാനുള്ള വാഹനത്തിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. ഈ ഡ്രൈവർ വെബ്സൈറ്റിലൂടെ അതത് കലക്ടർമാരിൽ നിന്ന് എമർജൻസി പാസ് വാങ്ങണം
ഇതര സംസ്ഥാനങ്ങളിലെ കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നവർ അവർ താമസിക്കുന്ന ജില്ലയിലെ കലക്ടറിൽ നിന്ന് അനുമതി വാങ്ങണം.
രോഗലക്ഷണം ഇല്ലാത്തവർ വീടുകളിലും മറ്റുള്ളവർ ആശുപത്രികളിലോ കോവിഡ് കെയർ സെന്ററിലോ ക്വാറന്റീനിൽ കഴിയണം.
ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു വരുന്നവരുടെ യാത്ര ഏകോപിപ്പിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുള്ള നോഡൽ ഓഫിസർമാരുടെ ഫോൺ നമ്പരുകൾ:
ഗുജറാത്ത്– 9447011901, 9447727271.
ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്– 9447625106
പശ്ചിമ ബംഗാൾ, ബിഹാർ, ഒഡിഷ, അസം– 9937300864, 9446544774
ജാർഖണ്ഡ്, സിക്കിം ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ– 9447023856
ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഛണ്ഡിഗഡ്, ലഡാക്, ജമ്മു കാശ്മീർ– 9447733947
തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ– 9496007020, 9895768608
കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്– 9447791297
ആന്ധ്രാപ്രദേശ്, തെലുങ്കാന– 9447782000
മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ദാദ്ര ആൻഡ് ഹാവേലി, ദാമൻ ആൻഡ് ദ്യൂ– 8281112002
വിദ്യാർഥികൾ, വിനോദ സഞ്ചാരികൾ അതിഥിത്തൊഴിലാളികൾ എന്നിവർക്കു കേരളത്തിൽ നിന്ന് അവരവരുടെ സംസ്ഥാനങ്ങളിലേക്കു മടങ്ങുന്നതിനുവേണ്ടി സൗകര്യങ്ങൾ ഒരുക്കുന്ന നോഡൽ ഓഫിസർമാരുടെ ഫോൺ നമ്പരുകൾ:
തിരുവനന്തപുരം, കൊല്ലം– 9447782000, 9895768608
പത്തനംതിട്ട, ആലപ്പുഴ– 8126745505
കോട്ടയം, ഇടുക്കി– 9447625106
എറണാകുളം, തൃശൂർ– 9447733947, 9446544774
പാലക്കാട്, മലപ്പുറം– 9496007020, 9447727271
കോഴിക്കോട്, വയനാട്– 8281112002
കണ്ണൂർ, കാസർകോട്– 9447791297
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക