ആശയകുഴപ്പത്തിന് അറുതിയില്ല; തലപ്പാടി അതിർത്തിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
177

കാസർകോട്: അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ തിരക്കും ആശയക്കുഴപ്പവും തുടരുകയാണ്. തലപ്പാടി അതിർത്തിയിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. കർണ്ണാടകത്തിലെ ഷിമോഗയിൽ നിന്നെത്തിയ 108 നഴ്സിംഗ് വിദ്യാർത്ഥിനികളിൽ നാല് പേരാണ് ഒരു രാത്രി മുഴുവൻ ഇരിക്കേണ്ടി വന്നത്.

കോഴിക്കോട് കളക്ടർ ഇടപെടുന്നില്ലെന്നാണ് ആരോപണം. അതിർത്തി കടക്കാൻ അനുവദിക്കണമെന്ന ഇവരുടെ അപേക്ഷ കോഴിക്കോട് കളക്ടർ രണ്ട് തവണ തള്ളിക്കളഞ്ഞുവെന്നാണ് ആരോപണം. കർണ്ണാടക സർക്കാരാണ് പ്രത്യേക ബസിൽ ഇവരെ അതിർത്തിയിൽ എത്തിച്ചത്. എന്നാൽ പെൺകുട്ടികൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട്, അനുമതിക്കുള്ള അപേക്ഷകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ പ്രതികരിച്ചു. കാസർഗോഡ് ജില്ലാ കളക്ടറുമായി ആലോചിച്ച് ഉടൻ നടപടിയെടുക്കുമെന്ന് ശ്രീറാം സാംബശിവറാവു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധി പേർ വേറെയും അതിർത്തിയിൽ കുടുങ്ങിയിട്ടുണ്ട്.

ഇവരിൽ രണ്ട് ദിവസം മുൻപ് അതിർത്തിയിൽ എത്തിയവർ അടക്കമുണ്ട്. സ്വന്തം വാഹനത്തിൽ അതിർത്തിയിലെത്തിയ പലർക്കും പാസില്ലാത്തതാണ് തടസമായത്. ഇന്നലെ രാവിലെ എത്തിയ പത്തംഗ സംഘം ഇങ്ങിനെ അനുമതി ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നുണ്ട്. എറണാകുളത്തേക്കാണ് ഇവർക്ക് പോകേണ്ടത്.

അതേസമയം സംസ്ഥാനത്തേക്ക് വരാൻ പാസ് ഇല്ലാതെ അതിർത്തിയിലെത്തിയവരെ കേരളത്തിലേക്ക് കടത്തില്ലെന്ന് വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള ആവർത്തിച്ചു. മുത്തങ്ങ ചെക്പോസ്റ്റിലൂടെ ഇങ്ങിനെ വരുന്നവരെ കടത്തിവിടില്ല. പാസ് ഇല്ലാത്തവരെ അതിർത്തിയായ മൂലഹള്ളിയിൽ തടയുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here