ആരാധനാലയത്തിന്റെ പേരിലുള്ള വാട്സാപ്പ് ഗ്രുപ്പിൽ അശ്ശീല ഫോട്ടോ; പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്യണം – ഡിവൈഎഫ്ഐ

0
191

ബായാർ: ക്ഷേത്രത്തിന്റെ വാട്സാപ്പ് ഗ്രുപ്പിൽ അശ്ശീല ഫോട്ടോ പ്രചരിപ്പിച്ച ആളെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന് ഡിവൈഎഫ്ഐ ബായാർ യൂണിറ്റ് കമിറ്റി പ്രസ്താവനയിൽ ആവശ്യപെട്ടു.

ഡിവൈഎഫ്ഐ പ്രവർത്തകർ അഡ്മിൻ ആയിട്ടുള്ള വഹാട്സാപ്പ് ഗ്രൂപ്പിലാണ് ഇത്തരം അശ്ശീല ഫോട്ടോ പ്രചരിപ്പിച്ചത്. നിരവധി രാഷ്ട്രീയ പ്രവർത്തകരുള്ള ഗ്രുപ്പിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഉണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ അഡ്മിനായ ഗ്രുപ്പിൽ ഇത്തരം അശ്ശീല ഫോട്ടോ പ്രചരിപ്പിച്ച് വിശ്വസികളുടെ ഇടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ സംശയത്തിന്റെ മുനയിൽ നിർത്താനാണ് ചിലർ ശ്രമിക്കുന്നത്. ആരാധനാലയങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന ചിലരുടെ ഗൂഢ നീക്കമാണ് ഇതിന്റെ പിന്നിൽ.

ചില കർണാടക പത്രത്തിൽ വ്യാജ പ്രജരണം വരുകയാണ്. ഇത്തരം വ്യാജ പ്രജരണം വിശ്വാസി സമൂഹം തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു. ഈ വിഷയയുമായി പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

അശ്ശീല ഫോട്ടോ പ്രചരിപ്പിച്ച നമ്പർ പാകിസ്ഥാൻ നിന്നുള്ളതാണ്. ഇത് വെളിച്ചെത്ത് കൊണ്ട് വരണം. പാകിസ്ഥാൻ നമ്പർ ഉപയോഗിക്കുന്ന ആരാണെന്നും, ഇതിന്റെ പിന്നിലുള്ള ഗൂഢ നീക്കവും മുഴുവനായി വെളിച്ചെത്ത് കൊണ്ട് വന്ന് അശ്ശീല ഫോട്ടോ പ്രചരിപ്പിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ബായാർ യൂണിറ്റ് സെക്രട്ടറി ദിനേശ്, പ്രസിഡന്റ് സിദ്ധീഖ്, ചന്ദ്രപ്രഭു, വിനയ് കുമാർ, സകരിയ ബായാർ തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here