അഹമ്മദാബാദ്: ലോകത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രവഹ കേന്ദ്രമാണ് ചൈനയിലെ വുഹാൻ. ഇന്ത്യയിലെ വുഹാനായി ഗുജറാത്തിലെ അഹമ്മദാബാദ് മാറുന്നോ എന്ന സംശയമാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പുറത്തുവരുമ്പോൾ തോന്നുക.
ഏപ്രിൽ 30നും മെയ് നാലിനും ഇടയ്ക്ക് നൂറുപേരാണ് അഹമ്മദാബാദിൽ മരിച്ചത്. മെയ് നാലാം തിയതിവരെ 234 പേരാണ് കോവിഡ് ബാധിച്ച് ഇവിടെ മരിച്ചത്. ഇതിൽ 160 മരണങ്ങളും സംഭവിച്ചത് പത്ത് ദിവസത്തിനിടെയാണ്. ഇതിൽ തന്നെ അഞ്ച് ദിവസത്തിനിടെ മരിച്ചത് 100 പേർ.
ഗുജറാത്തിലാകെയുള്ള ആകെ മരണങ്ങളുടെ 73.30 ശതമാനവും അഹമ്മദാബാദിലാണ്. ഗുജറാത്തിലാകെ കോവിഡ് ബാധിച്ച് 319 പേരാണ് മരിച്ചത്. ദിവസങ്ങൾ കഴിയുംതോറും അഹമ്മദാബാദിലെ സ്ഥിതിഗതികൾ വഷളാവുകയാണ്. ഇവിടത്തെ ആകെ മരണങ്ങളിൽ 68.80 ശതമാനവും നടന്നത് പത്ത് ദിവസത്തിനിടെയാണ്.
ഏപ്രിൽ 25ന് നാലുമരണങ്ങളാണ് അഹമ്മദാബാദിൽ റിപ്പോർട്ട് ചെയ്തത്. 26 ആയപ്പോൾ ഇത് 18ആയി. 27ന് അഞ്ചുപേരും 28ന് 19പേരും മരിച്ചു. 29ന് 14 പേരും 30ന് 15 പേരും മരിച്ചു.
മെയ് ഒന്നിന് 16 പേർ മരിച്ചപ്പോൾ രണ്ടിന് 20 ആയി ഉയർന്നു. മൂന്നാം തിയതി 23 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നാലാം തിയതി 26 പേരും മരിച്ചു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക