ആലപ്പുഴ: നല്ലയിനം ജമന്തി ചെടിയെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് മുറ്റത്ത് കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ, ആലപ്പുഴ അരൂര്‍ ഉടുമ്പുചിറ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്‌തത്, പ്രതിയെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു.
ആരും തിരിച്ചറിയാതിരിയ്ക്കാൻ വീട്ടിലെ പൂച്ചെടികൾക്കിടയിലാണ് കഞ്ചാവ് ചെടി നട്ടത്, വീട്ടുകാർ ചോദിച്ചപ്പോൾ ജമന്തിയാണെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു, പൊലീസ് പിടികൂടിയ ശേഷം അത് കഞ്ചാവ് ചെടിയാണെന്ന് യുവാവ് തന്നെ കുറ്റസമ്മതം നടത്തി.
എന്നാൽ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വീട്ടിൽ പരിശോധന നടത്തുകയായിരുന്നു, ആന്റി നാർകോട്ടിക് സ്‌ക്വാഡും അരൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക