അമിത്ഷാ എവിടെ? ആശങ്കയുയര്‍ത്തി അസാന്നിധ്യം, മാരക രോഗത്തിന് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍

0
360

രാജ്യം ഭീതിജനകമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും രണ്ടാം മോദി മന്ത്രി സഭയിലെ രണ്ടാമനായ അമിത് ഷായുടെ അസാന്നിദ്ധ്യം ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയാണ്. മാര്‍ച്ച് 25 ന് രാജ്യം മുഴുവന്‍ ലോക് ഡൗണിലേക്ക് കടന്നപ്പോഴും നോഡല്‍ മിനിസ്ട്രിയായ അഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുളള മന്ത്രി എന്ന നിലയില്‍ സ്വാഭാവികമായും മുന്‍ നിരയിലുണ്ടാവേണ്ടിയിരുന്ന അമിത്ഷാ പൊതു ഇടങ്ങളിലൊന്നും പ്രത്യക്ഷപ്പെടാതിരുന്നത് ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരോടുളള ആദരസൂചകമായി ജനതാ കര്‍ഫ്യൂ ദിനത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതനുസരിച്ച് പാത്രം മുട്ടിയും ലൈറ്റണച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരുടെ കൂട്ടത്തിലും അമിത് ഷാ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

മുത്തലാഖ് വിഷയത്തിലും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റുന്ന വിഷയത്തിലും കളം നിറഞ് കളിച്ച അമിത് ഷാ, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങളുടെ വേലിയേറ്റമുണ്ടായപ്പോള്‍ ഗവണ്മെന്റിന്റെ മുഖമായിരുന്നു. കൊറോണ പ്രതിരോധ പ്രവല്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ രൂപീകരിക്കപ്പെട്ട മന്ത്രി സഭാ ഉപസമിതിയുടെ നേതൃസ്ഥാനത്തേക്ക് രാജ് നാഥ് സിംഗ് വന്നതോടെ മോഡിയും അമിത് ഷാക്കുമിടയിലെ ബന്ധത്തിലെ വിളളലുകളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിരുന്നു. നിസാമുദ്ധീന്‍ മര്‍ക്കസിലെ തബ്ലീഗി സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വാഭാവികമായും മുന്നില്‍ വരേണ്ടിയിരുന്ന അമിത് ഷാക്ക് പകരം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് രംഗത്ത് വന്നത്.

മമതാ ബാനര്‍ജി സര്‍ക്കാറുമായി കേന്ദ്ര ഗവണ്മെന്റ് ഇടക്കാലത്ത് ഏറ്റുമുട്ടലിലേക്ക് പോയപ്പോഴും അമിത് ഷാ രംഗത്തുണ്ടായിരുന്നില്ല. അവസാനം നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അമിത് ഷാ പങ്കെടുത്തിരുന്നെങ്കിലും പതിവില്‍ കവിഞ രീതിയില്‍ ശാന്തനും ക്ഷീണിതനുമായാണ് അമിത് ഷാ കാണപ്പെട്ടത്. യോഗത്തില്‍ ശാരീരികമായും ശോഷിച്ച് കാണപ്പെട്ട അമിത് ഷായുടെ ആരോഗ്യ നിലയിലും ആളുകള്‍ ആശങ്കകള്‍ പ്രകടപ്പിച്ചു തുടങി. മാസങ്ങള്‍ക്ക് മമ്പാണ് കഴുത്തിന് പുറത്ത് കാണപ്പെട്ട മുഴ നീക്കം ചെയ്യാനായി അഹമ്മദാബാദില്‍ അദ്ദേഹം ഓപ്പറേഷന് വിധേയനായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അരുണ്‍ ജെയിറ്റ്‌ലി, സുഷമ സ്വരാജ്, മനോഹര്‍ പരീക്കര്‍ തുടങി അദ്വാനി പക്ഷക്കാരായ ഒരു പറ്റം മുതിര്‍ന്ന നേതാക്കളെ ചെറിയ ഇടവേളകളില്‍ നഷ്ടമായ ബി ജെ പി മോഡി അമിത് ഷാ കൂട്ടുകെട്ടിലൂടെയായിരുന്നു അധികാരം നിയന്ത്രിച്ച് പോന്നിരുന്നത്. മാരകമായ ഏതോ രോഗത്തിനുള്ള ചികിത്സയിലാണ് അമിത്ഷാ എന്ന രീതിയിലുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അദ്ദേഹം പ്രമേഹ രോഗിയായതിനാല്‍ സാമൂഹിക അകലം പാലിച്ചു ജോലി ചെയ്യുന്നുണ്ടെന്നാണ് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here