അധികാരികള്‍ ഇനിയെന്ന് കണ്ണു തുറക്കും? ട്രോളി ബാഗിന് മുകളില്‍ ഉറങ്ങുന്ന കുഞ്ഞിനെയും വലിച്ച് ഒരമ്മ, ഇത് ലോക്ക്ഡൗണിലെ നൊമ്പരക്കാഴ്ച- വീഡിയോ

0
179

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലേക്ക് തിരിച്ച കുടിയേറ്റ തൊഴിലാളികളുടെ നൊമ്പരപ്പെടുത്തുന്ന പല ചിത്രങ്ങള്‍ക്കും ഇന്ത്യ സാക്ഷിയായി. അതിലേക്കിതാ, അസ്വസ്ഥപ്പെടുത്തുന്ന മറ്റൊന്നു കൂടി. ജോലി സ്ഥലത്തു നിന്ന് സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്രയില്‍ നടന്നു തളര്‍ന്ന് അമ്മയുടെ ട്രോളി ബാഗിന് മുകളില്‍ തൂങ്ങിയുറങ്ങുന്ന കുട്ടിയുടെ ചിത്രമാണ് ഇന്റര്‍നെറ്റ് കീഴടക്കുന്നത്.

യു.പിയിലെ ആഗ്രയില്‍ നിന്ന് പഞ്ചാബിലെ ഝാന്‍സിയിലേക്കാണ് ഈ കുടിയേറ്റ തൊഴിലാളികള്‍ യാത്ര ചെയ്യുന്നത്. ജോലി സ്ഥലത്തു നിന്ന് എണ്ണൂറ് കിലോമീറ്ററില്‍ ഏറെ നീണ്ട യാത്രക്കിടയിലാണ് കുട്ടി തളര്‍ന്നുറങ്ങിപ്പോയത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എങ്ങോട്ടാണ് പോകുന്നത് എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അവര്‍ ഝാന്‍സി എന്ന് ഉത്തരം നല്‍കിയത്. എന്തു കൊണ്ട് ബസിലും മറ്റു സര്‍ക്കാര്‍ യാത്രാ സൗകര്യങ്ങളിലും നാട്ടിലേക്ക് പോകുന്നില്ല എന്ന് ചോദിച്ചപ്പോള്‍ അവര്‍ മറുപടി പറഞ്ഞില്ല. യാത്ര തുടരുകയും ചെയ്തു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പുറമേ, ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരികെ പോയിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ട്രയിനുകളില്‍ പോകാന്‍ പണമില്ലാതെ പലരും നടന്നാണ് വീടുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക സംഘടനകളും ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ ആദ്യ ഘട്ട വിശദാംശങ്ങളിലും കുടിയേറ്റ തൊഴിലാളികള്‍ ഇടം പിടിച്ചിട്ടില്ല.

കോവിഡിനെതിരെ മൂന്നു ഘട്ടങ്ങളിലായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുര്‍ബല വിഭാഗങ്ങളിലെ 67 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമായി എന്നാണ് സെന്റര്‍ ഫോര്‍ സസ്‌റ്റൈനബ്ള്‍ എംപ്ലോയ്‌മെന്റ് നടത്തിയ പഠനം. നഗരമേഖലയില്‍ 80 ശതമാനമാണ് തൊഴില്‍ നഷ്ടം. ഗ്രാമീണ മേഖലയില്‍ 58 ശതമാനവും.

LEAVE A REPLY

Please enter your comment!
Please enter your name here